- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്താം; ആശുപത്രികൾക്ക് അനുമതി; വീഡിയോ ചിത്രീകരിക്കണം; മാറ്റം, അവയവ ദാനത്തിന് ഗുണകരമാകും വിധത്തിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് ആശുപത്രികൾക്ക് അനുമതി. സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന വ്യവസ്ഥയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കിയത്.
മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിൽ പോസ്റ്റ്‌മോർട്ടം അനുവദിക്കുന്നതിനായി ഇത് സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. മരണപ്പെട്ടവരുടെ ബന്ധുക്കൾ നേരിടുന്ന പ്രയാസം കണക്കിലെടുത്തും അവയവ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി.
കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ നിലയിലുള്ളതൊഴികെയുള്ള മൃതശരീരങ്ങൾ മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ വെച്ച് സൂര്യാസ്തമയത്തിനുശേഷവും പോസ്റ്റ്മോർട്ടം നടത്താമെന്നാണ് പുതിയ നിർദ്ദേശം.
#BreakingNews Starting Nov 15 @MoHFW_INDIA notifies new protocol for #postmortem procedure wherein given adequate infrastructure autopsies in hospitals can be performed after sunset.
- United News of India (@uniindianews) November 15, 2021
കുറ്റമറ്റ സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രികാലത്തും പോസ്റ്റ് മോർട്ടം നടത്തുന്നതിന് അനുവാദമുണ്ടാകും. മറ്റ് നിയമ പ്രശ്‌നങ്ങൾ ഒഴുവാക്കുന്നതിന് പോസ്റ്റ്‌മോർട്ടം നടപടികളുടെ വീഡിയോ ചിത്രീകരിക്കാനും നിർദ്ദേശമുണ്ട്.
വിഷയത്തിൽ സർക്കാരിന് നിവേദനങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തിൽ നിയന്ത്രണമുണ്ടായിരുന്നത്. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്‌മോർട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്. എന്നാൽ വർഷങ്ങളായി ഡൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്ഥാപനങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു.
സംശയാസ്പദ സാഹചര്യത്തിലും കൊലപാതകം, ആത്മഹത്യ, ബലാത്സംഗം എന്നീ കേസുകളിലും മൃതശരീരങ്ങൾ ജീർണിച്ച അവസ്ഥയിലും ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ സൂര്യാസ്തമയത്തിനുശേഷം പോസ്റ്റ്‌മോർട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്ഥയിലുണ്ട്. ആശുപത്രിയുടെ ഫിറ്റ്നസും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയുടെ ചുമതലയുള്ളയാൾ വിലയിരുത്തി തെളിവുകൾ നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
अंग्रेजो के समय की व्यवस्था खत्म!
- Dr Mansukh Mandaviya (@mansukhmandviya) November 15, 2021
24 घंटे हो पाएगा Post-mortem
PM @NarendraModi जी के 'Good Governance' के विचार को आगे बढ़ाते हुए, स्वास्थ्य मंत्रालय ने निर्णय लिया है कि जिन हॉस्पिटल के पास रात को Post-mortem करने की सुविधा है वो अब सूर्यास्त के बाद भी Post-mortem कर पाएँगे।
ഭാവിയിൽ സംശയങ്ങൾ ഒഴിവാക്കാൻ രാത്രിയിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കണമെന്നും നിയമപരമായ ആവശ്യങ്ങൾക്കായി സൂക്ഷിക്കണമെന്നും മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും അയച്ച പുതിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. മരണപ്പെട്ടയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കുന്നതിന് പുറമേ പുതിയ നടപടിക്രമം അവയവദാനത്തെയും മാറ്റിവയ്ക്കലിനെയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ സമ്പ്രദായം അവസാനിപ്പിക്കുകയാണെന്നും ഏത് സമയത്തും ഇനി പോസ്റ്റ്മോർട്ടം നടത്താമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.