- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിൽ കൗമാരക്കാരിയുടെ പോസ്റ്റ്മോർട്ടം റോഡിൽ വച്ച് നടത്തി; കാരണം മോർച്ചറിയിൽ പശു ചത്ത് കടുത്ത ദുർഗന്ധമുള്ളതിനാൽ; ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം ആഘോഷമാക്കി പാശ്ചാത്യ മാധ്യമങ്ങൾ
ഭോപ്പാൽ: മധ്യപ്രദേശിലെ നർസിങ്പൂരിലെ ഡോക്ടർമാർ പോസ്റ്റ് മോർട്ടം റോഡ് സൈഡിൽ വച്ച് ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യക്ക് നനാണക്കേടുണ്ടാക്കുന്ന ഈ സംഭവം പൊടിപ്പു തൊങ്ങലും വച്ച് പാശ്ചാത്യ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോസ്പിറ്റലിലെ മോർച്ചറിയിൽ ഒരു പശു ചത്ത് ചീഞ്ഞതിനെ തുടർന്നുള്ള അസഹനീയമായ ദുർഗന്ധം മൂലം മോർച്ചറിയിൽ പ്രവേശിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം റോഡ് സൈഡിൽ വച്ച് നടത്താൻ ഡോക്ടർമാർ നിർബന്ധിതരായതെന്നാണ് റിപ്പോർട്ട്. കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ മൃതദേഹം റോഡിന് വശത്ത് വച്ച് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. വൈദ്യുതാഘാതമേറ്റതിനെ തുടർന്നായിരുന്നു ഈ പെൺകുട്ടി തിങ്കളാഴ്ച ആശുപത്രിയിൽ വച്ച് മരിച്ചത്. അനിൽ ഗുപ്ത എന്ന 50 കാരൻ ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. തുറന്ന പ്രദേശത്ത് വച്ച് പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നിർവഹിക്കുന്നത് കണ്ട് താൻ ഞെട്ടിപ്പോയെന്നാണ് ഇദ്ദേഹം പ്രതിക
ഭോപ്പാൽ: മധ്യപ്രദേശിലെ നർസിങ്പൂരിലെ ഡോക്ടർമാർ പോസ്റ്റ് മോർട്ടം റോഡ് സൈഡിൽ വച്ച് ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യക്ക് നനാണക്കേടുണ്ടാക്കുന്ന ഈ സംഭവം പൊടിപ്പു തൊങ്ങലും വച്ച് പാശ്ചാത്യ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോസ്പിറ്റലിലെ മോർച്ചറിയിൽ ഒരു പശു ചത്ത് ചീഞ്ഞതിനെ തുടർന്നുള്ള അസഹനീയമായ ദുർഗന്ധം മൂലം മോർച്ചറിയിൽ പ്രവേശിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം റോഡ് സൈഡിൽ വച്ച് നടത്താൻ ഡോക്ടർമാർ നിർബന്ധിതരായതെന്നാണ് റിപ്പോർട്ട്.
കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ മൃതദേഹം റോഡിന് വശത്ത് വച്ച് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. വൈദ്യുതാഘാതമേറ്റതിനെ തുടർന്നായിരുന്നു ഈ പെൺകുട്ടി തിങ്കളാഴ്ച ആശുപത്രിയിൽ വച്ച് മരിച്ചത്. അനിൽ ഗുപ്ത എന്ന 50 കാരൻ ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു.
തുറന്ന പ്രദേശത്ത് വച്ച് പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നിർവഹിക്കുന്നത് കണ്ട് താൻ ഞെട്ടിപ്പോയെന്നാണ് ഇദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ഇത് കണ്ട് താൻ ഞെട്ടിപ്പോയെന്നും സംഭവം റിപ്പോർട്ട് ചെയ്യുന്നതിനുള്ള തെളിവിനായാണിത് ക്യാമറയിൽ പകർത്തിയതെന്നുമാണ് ഗുപ്ത പറയുന്നത്. ഒരു ഡോക്ടർ പോസ്റ്റ് മോർട്ടം ചെയ്യുമ്പോൾ ടീമിലെ മറ്റൊരു പുരുഷൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം.
ആശുപത്രിയിൽ ചത്ത പശുവിന്റെ ശരീരം നീക്കം ചെയ്തിരുന്നുവെങ്കിലും കടുത്ത ദുർഗന്ധം കാരണം ഡോക്ടർ അവിടെ നിന്നും പോസ്റ്റ് മോർട്ടം ചെയ്യാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു പശു മോർച്ചറിക്കകത്ത് അകപ്പെട്ട് ചത്തതിനാൽ അവിടെ കടുത്ത ഗന്ധം തങ്ങി നിന്നിരുന്നുവെന്ന് ഇവിടുത്തെ ഒരു മെഡിക്കൽ ഓഫീസറായ ഡോ. ദുർഗാ പ്രസാദ് പാന്തിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ഈ ഗന്ധത്തിൽ ദീർഘനേരം മോർച്ചറിയിൽ നിൽക്കാൻ സാധിക്കാത്തതിനാലാണ് പോസ്റ്റ് മോർട്ടം പുറത്ത് നിന്നും ചെയ്യാൻ നിർബന്ധിതരായതെന്നും ഡോക്ടർ വിശദീകരിക്കുന്നു.
മോർച്ചറിക്ക് ശരിയായ വിധത്തിൽ വാതിലുകളില്ലാത്തതിനാലാണ് പശു അതിൽ അകപ്പെട്ട് ചത്തതെന്നും സൂചനയുണ്ട്. ഈ വിവരം തങ്ങൾ അധികൃതരെ അറിയിച്ചിരുന്നുവെന്നും സബ് ഡിവിഷൻ മജിസ്ട്രേറ്റിന്റെ അനുവാദത്തോടെയാണ് പുറത്ത് വച്ച് പോസ്റ്റ് മോർട്ടം നടത്തിയതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാൽ താൻ അതിന് അനുമതി നൽകിയെന്ന കാര്യം മജിസ്ട്രേറ്റ് നിഷേധിച്ചിട്ടുമുണ്ട്.