- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കത്തെഴുത്ത് നിലച്ചതോടെ ഊർദ്ധശ്വാസം വലിച്ചുതുടങ്ങിയ പോസ്റ്റ് ഓഫീസുകൾക്ക് പുതിയ ജീവൻ നൽകി മോദി സർക്കാർ; പോസ്റ്റ് ഓഫീസുകൾ 11 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന തരത്തിൽ ജനകീയ ബാങ്കുകളായി മാറും; ഐപാഡുമായി പോസ്റ്റുമാൻ നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തി ഇടപാടുകൾ നടത്തും
ഒരുകാലത്ത് കത്തുകളും ടെലഗ്രാമുകളുമായി പ്രതാപികളായി ജീവിച്ചിരുന്ന പോസ്റ്റ് ഓഫീസുകൾ ഇന്ന് ഇടപാടുകളില്ലാതെ ഊർദ്ധശ്വാസം വലിക്കുകയാണ്. കത്തെഴുത്ത് എസ്.എം.എസ്സിനും ഇപ്പോൾ വാട്‌സാപ്പിനുമൊക്കെ വഴിമാറിയതോടെ പോസ്റ്റുമാന്മാർക്ക് ജോലി വളരെ കുറഞ്ഞു. എന്നാൽ, മരിച്ചുകൊണ്ടിരിക്കുന്ന തപാലാഫീസുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ. പോസ്‌റ്റോഫീസുകളെ പണമിടപാട് സ്ഥാപനങ്ങളാക്കി മാറ്റുകയാണ് ഇതിന്റെ ഭാഗമായി ചെയ്യുന്നത്. പോസ്റ്റ് മാൻ പേഴ്‌സണൽ ബാങ്കറായി നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. ഐ പാഡിൽ ഇടപാടുകൾ നടത്തി മടങ്ങുകയും ചെയ്തു. 11 ലക്ഷം രൂപ വരെ ഇടപാട് നടത്താവുന്ന ബാങ്കിങ് സ്ഥാപനമായി പോസ്‌റ്റോഫീസുകളെ മാറ്റുന്ന നീക്കത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു. സ്മാർട്ട്‌ഫോണുകളിലൂടെ ബാങ്കിങ് ഇടപാടുകൾ നടത്താവുന്ന ഇക്കാലത്ത് പോസ്റ്റുമാൻ പേഴ്‌സണൽ ബാങ്കറായി വീട്ടുമുറ്റത്തെത്തുന്ന സംവിധാനമാണ് കേന്ദ്രം തയ്യാറാക്കുന്നത്. കറന്റ്, സേവിങ്‌സ് അക്കൗണ്ടുകൾ തുടങ്ങുക, ബില്ലുകളും മറ്റ് പണമിടപാടുകളും നടത്തുക തുടങ
ഒരുകാലത്ത് കത്തുകളും ടെലഗ്രാമുകളുമായി പ്രതാപികളായി ജീവിച്ചിരുന്ന പോസ്റ്റ് ഓഫീസുകൾ ഇന്ന് ഇടപാടുകളില്ലാതെ ഊർദ്ധശ്വാസം വലിക്കുകയാണ്. കത്തെഴുത്ത് എസ്.എം.എസ്സിനും ഇപ്പോൾ വാട്‌സാപ്പിനുമൊക്കെ വഴിമാറിയതോടെ പോസ്റ്റുമാന്മാർക്ക് ജോലി വളരെ കുറഞ്ഞു. എന്നാൽ, മരിച്ചുകൊണ്ടിരിക്കുന്ന തപാലാഫീസുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ.
പോസ്‌റ്റോഫീസുകളെ പണമിടപാട് സ്ഥാപനങ്ങളാക്കി മാറ്റുകയാണ് ഇതിന്റെ ഭാഗമായി ചെയ്യുന്നത്. പോസ്റ്റ് മാൻ പേഴ്‌സണൽ ബാങ്കറായി നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. ഐ പാഡിൽ ഇടപാടുകൾ നടത്തി മടങ്ങുകയും ചെയ്തു. 11 ലക്ഷം രൂപ വരെ ഇടപാട് നടത്താവുന്ന ബാങ്കിങ് സ്ഥാപനമായി പോസ്‌റ്റോഫീസുകളെ മാറ്റുന്ന നീക്കത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു.
സ്മാർട്ട്‌ഫോണുകളിലൂടെ ബാങ്കിങ് ഇടപാടുകൾ നടത്താവുന്ന ഇക്കാലത്ത് പോസ്റ്റുമാൻ പേഴ്‌സണൽ ബാങ്കറായി വീട്ടുമുറ്റത്തെത്തുന്ന സംവിധാനമാണ് കേന്ദ്രം തയ്യാറാക്കുന്നത്. കറന്റ്, സേവിങ്‌സ് അക്കൗണ്ടുകൾ തുടങ്ങുക, ബില്ലുകളും മറ്റ് പണമിടപാടുകളും നടത്തുക തുടങ്ങിയ പ്രാഥമികമായ ബാങ്കിങ് സേവനങ്ങളെല്ലാം വീട്ടുമുറ്റത്തുതന്നെ സാധിക്കാനാവും.
1.54 ലക്ഷം പോസ്‌റ്റോഫീസുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 1.39 ലക്ഷം ഗ്രാമപ്രദേശങ്ങളിലാണ്. പോസ്റ്റൽ ബാങ്കുകളുടെ 650-ഓളം ബ്രാഞ്ചുകളാണ് തുടക്കത്തിൽ ആരംഭിക്കുക. ഇവയെ ഗ്രാമീണ പോസ്‌റ്റോഫീസുകളുമായിബന്ധിപ്പിച്ചുകൊണ്ടാവും ബാങ്കിങ് പ്രവർത്തനം ആരംഭിക്കുകയെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പറഞ്ഞു.
800 കോടി രൂപയുടെ ഫണ്ടുമായാകും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) പ്രവർത്തനമാരംഭിക്കുക. ബാങ്കിന് ഒരു സിഇഒയും ഉണ്ടാകും. പൂർണമായും പ്രൊഫഷണൽ സംവിധാനത്തിലാകും ബാങ്ക് പ്രവർത്തിക്കുക. മറ്റ് സർക്കാർ വകുപ്പുകളിൽനിന്നുള്ള പ്രതിനിധികളും ബാങ്കുകളിലുണ്ടാകും. സ്വകാര്യ ബാങ്കുകൾ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ചുവടുറപ്പിക്കുന്നതിന് മുന്നെ അവിടേയ്ക്ക് കടന്നുചെല്ലുകയാണ് തപാൽ വകുപ്പിന്റെ ലക്ഷ്യം.