പത്തനംതിട്ട: ശബരിമല വിഷയത്തിൽ വീണ്ടും സിപിഎം നേതാക്കളുടെ സോഷ്യൽ മീഡിയ ഇടപെടൽ ചർച്ചായകുന്നു. മാളികപ്പുറത്തമ്മ സങ്കൽപ്പങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത് തിരുവല്ലയിൽ നിന്നുള്ള സിപിഎം ജില്ലാ കമ്മറ്റിയംഗം കെ പ്രകാശ്ബാബുവാണ്.

അയ്യപ്പനെ കാണുവാൻ യുവതികൾ പോകണ്ട എന്നു ഹാലിളകുന്നോർ കന്യകാത്വം കാത്തു സൂക്ഷിക്കുന്ന ആ പാവം മാളികപ്പുറത്തമ്മയെ മറന്നോ? അവരുടെ പൂജാരി പുരുഷനാണ്. എേപ്പാഴെങ്കിലും മനോഭ്രംശം സംഭവിച്ചാലോ? മണ്ഡലകാലത്തെങ്കിലും സ്ത്രീ പൂജാരിയെ നിയമിക്കണം. ആർക്കും സ്്ത്രീകളെ കുറിച്ച് ഒരാശങ്കയുമില്ല, കഷ്ടം.-ഇങ്ങനെയാണ് പ്രകാശ് ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഇന്ന് വൈകിട്ട് ശബരിമല വിശദീകരണ യോഗത്തിന് മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായി ഇന്നലെയാണ് ഇത്തരമൊരു പോസ്റ്റുമായി പ്രകാശ് ബാബു രംഗത്തു വന്നത്. ഇതിനെതിരേ സംഘപരിവാർ പ്രവർത്തകർക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്. മുൻപ് ഡിവൈഎഫ്ഐ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോട് ഇതേ പോലെ പോസ്റ്റിട്ട് പൊങാലയ്്ക്ക് ഇരയായിരുന്നു.മാളികപ്പുറത്തമ്മയുടെ ആർത്തവം പരിശോധിക്കണമെന്നായിരുന്നു ജയകൃഷ്ണന്റെ പോസ്റ്റ്.

അന്ന് സംഘപരിവാറുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ് മുക്കി രക്ഷപ്പെടുകയായിരുന്നു ജയകൃഷ്ണൻ. ഇതേ അവസ്ഥയിലാണ് പ്രകാശ് ബാബുവും. ശബരിമല വിധിയുടെ ചുവടുപിടിച്ച് യുഡിഎഫും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗൂഢ നീക്കങ്ങൾക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30ന് പത്തനംതിട്ടയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തും.

പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചേരുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ മാത്യു ടി തോമസ്, എകെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എൽഡിഎഫ് നേതാക്കളായ കാനം രാജേന്ദ്രൻ, സ്‌ക്കറിയ തോമസ് എന്നിവർ പ്രസംഗിക്കും.