- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് പീപ്പിൾ ടിവി- സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് പോസ്റ്റ് പോൾ സർവെ; എൽഡിഎഫ് നേടുന്നത് 78 മുതൽ 88 സീറ്റു വരെ; യുഡിഎഫിന് 52 മുതൽ 62 വരെ; ബിജെപിക്കു പരമാവധി മൂന്നു സീറ്റുവരെ ലഭിക്കുമെന്നും പോസ്റ്റ് പോൾ സർവെ
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് പീപ്പിൾ ടിവി- സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് പോസ്റ്റ് പോൾ സർവെ. 78 മുതൽ 88 വരെ സീറ്റു നേടിയാകും എൽഡിഎഫ് അധികാരത്തിലെത്തുക. യുഡിഎഫിന് 52 മുതൽ 62 സീറ്റുവരെ ലഭിക്കും. ബിജെപിക്ക് പൂജ്യം മുതൽ മൂന്നു സീറ്റുവരെയും സർവെ പ്രവചിക്കുന്നു. കേരളത്തിൽ ആര് അധികാരത്തിലെത്തുമെന്നു തെരഞ്ഞെടുപ്പിനു പിന്നാലെ നടത്തിയ അന്വേഷണത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പോസ്റ്റ് പോൾ ഫലം തയാറാക്കിയിരിക്കുന്നത്. ആകെ പോൾ ചെയ്യുന്ന വോട്ടിന്റെ 42.9 ശതമാനം വോട്ടുകൾ എൽഡിഎഫിനു ലഭിക്കുമെന്നാണു സർവെ സൂചിപ്പിക്കുന്നത്. യുഡിഎഫിന് 40.4 ശതമാനവും ബിജെപിക്ക് 14.4 ശതമാനവും വോട്ട് ലഭിക്കും. ബാക്കിയുള്ളവർക്ക് 2.3 ശതമാനം വോട്ടു ലഭിക്കും. സ്ത്രീ വോട്ടർമാരുടെ പിന്തുണ എൽഡിഎഫിന് സ്ത്രീവോട്ടർമാരിൽ കൂടുതലും എൽഡിഎഫിനെയാണു പിന്തുണയ്ക്കുന്നത്. 41.5 ശതമാനം സ്ത്രീകളുടെയും പിന്തുണ എൽഡിഎഫിനാണെന്ന് സർവെ വ്യക്തമാക്കുന്നു. യുഡിഎഫിന് 40.8ഉം ബിജെപിക്ക് 15.1 ഉം ശതമാനം വോട്ടുണ്ട്. പുരുഷ വോട്ട
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് പീപ്പിൾ ടിവി- സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് പോസ്റ്റ് പോൾ സർവെ. 78 മുതൽ 88 വരെ സീറ്റു നേടിയാകും എൽഡിഎഫ് അധികാരത്തിലെത്തുക.
യുഡിഎഫിന് 52 മുതൽ 62 സീറ്റുവരെ ലഭിക്കും. ബിജെപിക്ക് പൂജ്യം മുതൽ മൂന്നു സീറ്റുവരെയും സർവെ പ്രവചിക്കുന്നു. കേരളത്തിൽ ആര് അധികാരത്തിലെത്തുമെന്നു തെരഞ്ഞെടുപ്പിനു പിന്നാലെ നടത്തിയ അന്വേഷണത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പോസ്റ്റ് പോൾ ഫലം തയാറാക്കിയിരിക്കുന്നത്.
ആകെ പോൾ ചെയ്യുന്ന വോട്ടിന്റെ 42.9 ശതമാനം വോട്ടുകൾ എൽഡിഎഫിനു ലഭിക്കുമെന്നാണു സർവെ സൂചിപ്പിക്കുന്നത്. യുഡിഎഫിന് 40.4 ശതമാനവും ബിജെപിക്ക് 14.4 ശതമാനവും വോട്ട് ലഭിക്കും. ബാക്കിയുള്ളവർക്ക് 2.3 ശതമാനം വോട്ടു ലഭിക്കും.
സ്ത്രീ വോട്ടർമാരുടെ പിന്തുണ എൽഡിഎഫിന്
സ്ത്രീവോട്ടർമാരിൽ കൂടുതലും എൽഡിഎഫിനെയാണു പിന്തുണയ്ക്കുന്നത്. 41.5 ശതമാനം സ്ത്രീകളുടെയും പിന്തുണ എൽഡിഎഫിനാണെന്ന് സർവെ വ്യക്തമാക്കുന്നു. യുഡിഎഫിന് 40.8ഉം ബിജെപിക്ക് 15.1 ഉം ശതമാനം വോട്ടുണ്ട്. പുരുഷ വോട്ടർമാരിൽ 43.6 ശതമാനം പേരും പിന്തുണയ്ക്കുന്നത് എൽഡിഎഫിനെയാണ്. 40.1 ശതമാനം പേർ യുഡിഎഫിനെയും 14.4 ശതമാനം പേർ ബിജെപിയെയും പിന്തുണയ്ക്കുന്നു.
വിവിധ പ്രായത്തിലുള്ളവരുടെ വിഭാഗങ്ങളിലും മുൻതൂക്കം എൽഡിഎഫിനാണ്. അറുപതിനു മുകളിൽ പ്രായമുള്ളവരുടെ കാര്യത്തിൽ മാത്രമാണ് യുഡിഎഫിന് മുന്നിലെത്താൻ കഴിഞ്ഞത്. അറുപതിനു മുകളിൽ പ്രായമുള്ളവരിൽ 41.3 ശതമാനം യുഡിഎഫിനു വോട്ടു ചെയ്തപ്പോൾ 40.2 ശതമാനമാണ് എൽഡിഎഫിനൊപ്പമുള്ളത്.
24 വയസുവരെയുള്ളവരിൽ 42.9 ശതമാനം പേരും എൽഡിഎഫിനൊപ്പമായിരുന്നു. 25 മുതൽ 29 വരെ പ്രായമുള്ളവരിൽ 42.3 ശതമാനവും എൽഡിഎഫിനൊപ്പം നിന്നു.
ഹിന്ദുവോട്ടുകൾ എൽഡിഎഫിന്; ക്രിസ്ത്യൻ-മുസ്ലിം പിന്തുണ യുഡിഎഫിന്
സർവെയിൽ പറയുന്നത് മുസ്ലിം വോട്ടുകളിൽ 54.4 ശതമാനം യുഡിഎഫിനാണെന്നാണ്. ക്രിസ്ത്യൻ വോട്ടുകളുടെ 60.2 ശതമാനവും യുഡിഎഫിന്റെ പെട്ടിയിലേക്കു പോകും. അതേസമയം, ഹിന്ദുവോട്ടുകളിൽ ഭൂരിപക്ഷം എൽഡിഎഫിനൊപ്പമെന്നാണു സർവെ പ്രവചിക്കുന്നത്. 46 ശതമാനം ഹിന്ദു വോട്ടുകൾ എൽഡിഎഫിന്റെ പെട്ടിയിൽ വീഴും.
മുസ്ലിങ്ങളിൽ 42.5 ശതമാനമാണ് എൽഡിഎഫിന് വോട്ടു ചെയ്തത്. 1.2 ശതമാനം മുസ്ലിം വോട്ടുകൾ ബിജെപിക്കും ലഭിക്കും. ക്രിസ്ത്യൻ വോട്ടുകളുടെ 33.4 ശതമാനമാണ് എൽഡിഎഫിനു ലഭിക്കുക. ബിജെപിക്കു 3.9 ശതമാനം ക്രിസ്ത്യൻ വോട്ടുകൾ ലഭിക്കും.
യുഡിഎഫിനു ലഭിക്കുന്നതിനേക്കാൾ ഹിന്ദുവോട്ടുകൾ ബിജെപിക്കു ലഭിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 25.5 ശതമാനം ഹിന്ദുക്കളാണ് യുഡിഎഫിനു വോട്ടു ചെയ്യുക. അതേസമയം, 26.2 ശതമാനം ഹിന്ദുവോട്ടുകൾ ബിജെപിക്കു ലഭിക്കും.
ബ്രാഹ്മണ സമുദായത്തിലുള്ളവരിൽ കൂടുതൽ പേരും (42.1%) ബിജെപിക്കു വോട്ടു ചെയ്യുമ്പോൾ നായർ സമുദായത്തിൽ 40 ശതമാനം എൽഡിഎഫിനാണു വോട്ട് ചെയ്തത്. ഈഴവസമുദായത്തിൽപ്പെട്ട 52.4 ശതമാനത്തിന്റെ വോട്ട് എൽഡിഎഫിനു ലഭിക്കുമെന്നും സർവെ പ്രവചിക്കുന്നു.
മലബാറിൽ എൽഡിഎഫ്
മലബാറിൽ എൽഡിഎഫിനാണു സർവെ മേൽക്കൈ പ്രവചിക്കുന്നത്. മലബാറിൽ എൽഡിഎഫ് 36 മുതൽ 39 വരെ സീറ്റു നേടും. യുഡിഎഫിന് 21 മുതൽ 24 സീറ്റു വരെ ലഭിക്കും. ബിജെപിക്ക് പരമാവധി ഒരു സീറ്റു വരെ ലഭിക്കാമെന്നും സർവെ പ്രവചിക്കുന്നു.
മലബാർ മേഖലയിൽ സർവെ പ്രവചിക്കുന്ന വോട്ടുവിഹിതം ഇങ്ങനെയാണ്:
എൽഡിഎഫ്- 45.5%
യുഡിഎഫ്- 42.1%
ബിജെപി- 11.6%
മറ്റുള്ളവർ- 0.8%
മധ്യകേരളത്തിൽ യുഡിഎഫ്
അതേസമയം, മധ്യകേരളത്തിൽ യുഡിഎഫിനാണു സർവെ മുൻതൂക്കം പ്രവചിക്കുന്നത്. ഇവിടെ 20 മുതൽ 23 സീറ്റുവരെയാണു യുഡിഎഫ് നേടുക. എൽഡിഎഫിന് 18 മുതൽ 21 വരെ സീറ്റുകൾ ലഭിക്കാം. ബിജെപി ഇവിടെ അക്കൗണ്ട് തുറക്കില്ലെന്നും സർവെ പ്രവചിക്കുന്നു.
മധ്യകേരളത്തിലെ വോട്ടുശതമാനം ഇങ്ങനെ:
എൽഡിഎഫ്- 40.6
യുഡിഎഫ്- 42.1
ബിജെപി- 14.5
മറ്റുള്ളവർ- 2.8
തെക്കൻ കേരളത്തിൽ ഇടതുപക്ഷത്തിനു മുന്നേറ്റം
തെക്കൻ കേരളത്തിൽ ഇടതുമുന്നണിക്കു വൻ മുന്നേറ്റമുണ്ടാകുമെന്നാണു സർവെ പ്രവചിക്കുന്നത്. 24 മുതൽ 28 വരെയാണു സർവെ എൽഡിഎഫിനു ലഭിക്കുമെന്നു പ്രവചിക്കുന്നത്. യുഡിഎഫിന് 11 മുതൽ 15 വരെ സീറ്റാകും ലഭിക്കുക. ബിജെപിക്കു പൂജ്യം മുതൽ രണ്ടു സീറ്റുവരെ ലഭിക്കാമെന്നും സർവെ പറയുന്നു.
തെക്കൻ കേരളത്തിലെ വോട്ടു ശതമാനം ഇങ്ങനെ:
എൽഡിഎഫ്- 41
യുഡിഎഫ്- 37.6
ബിജെപി- 18.3
മറ്റുള്ളവർ- 3.1