തിരുവനന്തപുരം: കേരളാ പോസ്റ്റൽ സർക്കിളിന്റെ 84-ാം മത് തപാൽ അദാലത്ത് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ തിരുവനന്തപുരം ഓഫീസിൽ  30ന് നടക്കും. കൗണ്ടർ സേവനങ്ങൾ, സേവിംങ്‌സ് ബാങ്ക്, മണി ഓർഡറുകൾ ഉൾപ്പെടെയുള്ള തപാൽ സേവനങ്ങൾ സംബന്ധിച്ചുള്ള തർക്കങ്ങളും, പരാതികളുമാണ് അദാലത്തിൽ പരിഗണിക്കുക.

പരാതികൾ 'സർക്കിൾ ദാക്ക് അദാലത്ത് സെപ്റ്റംബർ 2015' എന്ന് മുകളിൽ രേഖപ്പെടുത്തിയ കവറിൽ എസ്. നരേന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ (കസ്റ്റംസ് സർവീസ്) ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ, കേരളാ സർക്കിൾ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ 23-09-2015 ന് മുമ്പ് കിട്ടത്തക്ക വിധം അയക്കേണ്ടതാണ്. മുൻ അദാലത്തുകളിൽ സമർപ്പിച്ച പരാതികൾ വീണ്ടും പരിഗണിക്കുന്നതല്ല.