ഷിക്കാഗോ: പോസ്റ്റൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലയാളി പോസ്റ്റൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി പിക്‌നിക്ക് നടത്തി. ഗ്ലെൻവ്യൂവിലുള്ള ജോൺസ് പാർക്കിൽ വച്ച് നടത്തിയ പിക്‌നിക്കിൽ നിരവധി കുടുംബങ്ങൾ പങ്കുചേർന്നു.

പിക്‌നിക്കിന്റെ ഭാഗമായി വിവിധ പ്രായപരിധിയിലുള്ളവർക്കായി വ്യത്യസ്തതയാർന്ന ഗെയിമുകൾ നടത്തപ്പെട്ടു. വിജയികളായവർക്കുള്ള സമ്മാനങ്ങൾ ജോയി പീറ്റർ വിതരണം ചെയ്തു. സണ്ണി ജോൺ സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തു.

ജോർജ് ചാക്കോ, ബെന്നി ജോസഫ്, ജോബ്‌മോൻ മാത്യു എന്നിവരാണ് ഈവർഷത്തെ പിക്‌നിക്കിന് നേതൃത്വം നൽകിയത്. പിക്‌നിക്കിന്റെ സമാപന യോഗത്തിൽ വച്ച് അടുത്തവർഷത്തെ ഷിക്കാഗോ പോസ്റ്റൽ മലയാളി അസോസിയേഷന്റെ ഭാരവാഹികളായി ബിൻസ് വെളിയത്തുമാലിൽ (കൺവീനർ), ഷൈനി ഫിലിപ്പ്, സോമി അച്ചേട്ട്, സിബി ചൂട്ടുവേലിൽ എന്നിവരെ തെരഞ്ഞെടുത്തു. ജോർജ് ചാക്കോ അറിയിച്ചതാണിത്.