കൽപ്പറ്റ: മാനന്തവാടി നിയോജക മണ്ഡലത്തിലാകെ മന്ത്രി പി.കെ.ജയലക്ഷ്മിക്കെതിരെ പോസ്റ്റർ ഒട്ടിച്ച നേതാക്കൾക്ക് കോൺഗ്രസ് പാർട്ടി അംഗത്വം നഷ്ടമായി. എ.എം. നിഷാന്ത്, എറമ്പയിൽ മുസ്തഫ, സി.എച്ച് സുഹൈർ എന്നിവരെയാണ് കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ നിർദ്ദേശ പ്രകാരം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തത്. കെപിസിസി ജനറൽ സെക്രട്ടറി വി.എ നാരായണന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് മന്ത്രിക്കെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്റർ ഒട്ടിച്ചത്. മന്ത്രിയുടെ ആർ. എസ്. എസ് പ്രേമത്തെ കളിയാക്കിക്കൊണ്ടുള്ളതായിരുന്നു പോസ്റ്റർ. സിപിഎമ്മുകാർ ഒട്ടിച്ചെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാൽ, സി.സി.ടി.വിയിൽ ദൃശ്യങ്ങൾ തെളിഞ്ഞപ്പോൾ കുടുങ്ങിയത് സ്വന്തം പാർട്ടിയിലെ സജീവ പ്രവർത്തകരായിരുന്നു.