- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകവലിയുടെ ഭീകരത ഇന്ത്യക്കാരന്റെ മനസ്സിൽ വരച്ചുകാട്ടിയ സുനിതയ്ക്ക് 28ാം വയസിൽ മരണം; പുകയില വിരുദ്ധ പരസ്യത്തിലെ മോഡലിന് അകാലചരമം
മുംബൈ: പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലം എന്തെന്ന് സ്വന്തം ജീവിതത്തിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചു തന്നിരുന്നു സുനിത തോമർ. പുകയിലെ ഉപയോഗത്തിൽ നിന്നും മറ്റുള്ളരെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് അവർ കേന്ദ്രസർക്കാറിന്റെ പുകയില വിരുദ്ധ പരസ്യത്തിൽ മോഡലായത്. പുകയില ഉപയോഗത്തിലൂടെ കാൻസർ വന്ന തന്റെ മറ്റാർക്കും വരരുതേ എന്ന് പ്രാർത്ഥിച്ച മധ്യ
മുംബൈ: പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലം എന്തെന്ന് സ്വന്തം ജീവിതത്തിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചു തന്നിരുന്നു സുനിത തോമർ. പുകയിലെ ഉപയോഗത്തിൽ നിന്നും മറ്റുള്ളരെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് അവർ കേന്ദ്രസർക്കാറിന്റെ പുകയില വിരുദ്ധ പരസ്യത്തിൽ മോഡലായത്. പുകയില ഉപയോഗത്തിലൂടെ കാൻസർ വന്ന തന്റെ മറ്റാർക്കും വരരുതേ എന്ന് പ്രാർത്ഥിച്ച മധ്യപ്രദേശിലെ 28 കാരി ജീവിതത്തിൽ നിന്നും വിടവാങ്ങി. കേന്ദ്ര സർക്കാരിന്റെ പുകയില വിരുദ്ധ പരസ്യത്തിന്റെ മുഖമായ സുനിത, മുംബൈ ടാറ്റ മെമോറിയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തീർത്തും അവശയായതിനെ തുടർന്നു കുട്ടികൾക്കൊപ്പം കഴിയണമെന്നാവശ്യപ്പെട്ടു രണ്ടു ദിവസം മുൻപു നാട്ടിലേക്കു പോയി. മധ്യപ്രദേശിലെ ഗ്വാളിയറിനു സമീപം സ്വന്തം ഗ്രാമത്തിൽ വച്ചായിരുന്നു ഇവരുടെ അന്ത്യം സംഭവിച്ചത്.
ഏഴ് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ സുനിതയുടെ ആരോഗ്യം വളരെ മോശമായിരുന്നു. വളരെ കുറച്ച് സമയം മാത്രമേ അവർക്ക് മുൻപിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് നാട്ടിലേക്ക് തിരികേ പോകാൻ ഇവർ താൽപ്പര്യം പ്രകടിപ്പിച്ചത്. സുനിതയുടെ ചികിത്സയ്ക്കായി കുടുംബം പണം മുഴുവൻ ചെലവഴിച്ചു. അതിനാൽ ആശുപത്രിയിലെ സാമൂഹ്യക്ഷേമ വിഭാഗം ചികിത്സാ ചെലവ് ഏറ്റെടുത്തെന്നും ഡോക്ടർ പങ്കജ് ചതുർവേദി പറഞ്ഞു.
പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതു മൂലം ഇന്ത്യയിൽ പ്രതിവർഷം മരിക്കുന്ന 10 ലക്ഷം പേരിൽ ഒരാളാണ് സുനിത. പക്ഷേ എന്റെ ജീവിതം ഇങ്ങനെയാകുമെന്ന് ഞാൻ കരുതിയില്ല, പുകയില എന്റെ ജീവിതം നശിപ്പിച്ചു എന്ന സുനിതയുടെ വാക്കുകളും, കാൻസർ ബാധിച്ച് മുഖത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട സുനിതയുടെ രൂപവും ലക്ഷക്കണക്കിന് മനുഷ്യരെ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്.
22-ാം വയസ്സിൽ പുകയില ഉപയോഗിക്കാൻ തുടങ്ങിയ ഇവർക്കു നാലുവർഷത്തിനു ശേഷമാണ് അർബുദം കണ്ടെത്തിയത്. ഭർത്താവ് ഡ്രൈവറാണ്. രണ്ടു മക്കളും ഇവർക്കുണ്ട്. പുകയില അർബുദമുണ്ടാക്കുമെന്നതിനു തെളിവില്ലെന്നു പറഞ്ഞ മഹാരാഷ്ട്ര ബിജെപി എംപി ദിലീപ് ഗാന്ധിക്കെതിരെ പോരാട്ടത്തിനു തുടക്കമിട്ടിരിക്കെയാണു സുനിതയുടെ മരണം. സിഗരറ്റ് പായ്ക്കറ്റിനു മുകളിലെ കാൻസർ മുന്നറിയിപ്പ് വലുതായി അച്ചടിക്കേണ്ടെന്ന് ഇതുസംബന്ധിച്ച പാർലമെന്ററി പാനൽ ചെയർമാനായ ദിലീപ് ഗാന്ധി ആരോഗ്യമന്ത്രാലയത്തിന് എഴുതിയിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു.
ഓൺലൈനിലൂടെയും വൊളന്റിയർമാർ വഴിയും സുനിതയുടെ നേതൃത്വത്തിൽ നാൽപതിനായിരത്തോളം ഒപ്പുകൾ ശേഖരിച്ചു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്ക്ക് അയച്ചു. എം പിയുടെ പ്രസ്താവനയിൽ പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സുനിതയും ഇതിൽ പങ്കു ചേർന്നിരുന്നു. എംപിയുടെ പ്രസ്താവന കേട്ട് നടുങ്ങിപ്പോയിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാൾക്ക് ഇത്രയും നിരുത്തരവാദിയാകാൻ എങ്ങനെ കഴിയുന്നുവെന്നുമായിരുന്നു സുനിതയുടെ ചോദ്യം. പായ്ക്കറ്റിലെ വലിയ മുന്നറിയിപ്പ് എന്നെപ്പോലെ കുറച്ചു നിരപരാധികളുടെയെങ്കിലും ജീവൻ രക്ഷിക്കും. അങ്ങയുടെ 'മൻ കി ബാത്തിൽ രാജ്യം ലഹരിവിമുക്തമാക്കുന്നതിനെക്കുറിച്ചു സംസാരിച്ചതു കേട്ടു. പുകയിലയുടെ ദൂഷ്യവശങ്ങളും പ്രചാരണവിഷയമാക്കണം- മരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ സുനിത ആവശ്യപ്പെട്ടു.
പുകയില ഉല്പന്നങ്ങൾക്കെതിരെ പ്രചരണം തുടരണമെന്നാണ് തന്നെ ചികിത്സിച്ച ഡോക്ടർമാരോട് അവസാനമായി സുനിത ആവശ്യപ്പെട്ടത്. പുകയില ഉപയോഗത്തിനും പുകവലിക്കുമെതിരെ അവർ നടത്തിവന്ന പോരാട്ടം തുടരുമെന്നു സുനിതയെ ചികിൽസിച്ച ടാറ്റ മെമോറിയൽ ആശുപത്രിയിലെ ഡോ. പങ്കജ് ചതുർവേദി വ്യക്തമാക്കിയിട്ടുണ്ട്.
സുനിത അഭിനയിച്ച പുകയില വിരുദ്ധ പരസ്യം