- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി പ്രവർത്തകരുടെ രക്ഷകൻ, ജനങ്ങളുടെ ഇഷ്ടക്കാരൻ, നാടിന്റെ സ്പന്ദനം അറിയുന്ന ടി എം സിദ്ദിഖ് വരട്ടെ; പി.ശ്രീരാമകൃഷ്ണനു വേണ്ടി പൊന്നാനിയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇന്ന് ടി.എം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ടും പോസ്റ്ററുകൾ; പോസ്റ്റർ എത്തിയത് സേവ് സിപിഎമ്മിന്റെ പേരിൽ
മലപ്പുറം: പാർട്ടി പ്രവർത്തകരുടെ രക്ഷകൻ, ജനങ്ങളുടെ ഇഷ്ടക്കാരൻ, നാടിന്റെ സ്പന്ദനം അറിയുന്ന ടി.എം.സിദ്ദിഖ് വരട്ടെ. പൊന്നാനി കുതിക്കട്ടെ. പി.ശ്രീരാമകൃഷ്ണനുവേണ്ടി പൊന്നനിയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇന്ന് ടി.എം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റംഗമായ ടി.എം സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് സിപിഎമ്മിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പൊന്നാനി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തെച്ചൊല്ലിയുള്ള തർക്കം ഇതോടെ മൂർച്ഛിക്കുകയാണ്. തുടർച്ചയായി രണ്ട് തവണ മത്സരിച്ചു ജയിച്ചവർ ഇത്തവണ മത്സരിക്കേണ്ടെന്ന സിപിഎം തീരുമാനത്തെത്തുടർന്ന് മണ്ഡലം എംഎൽഎ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മാറുന്ന സാഹചര്യത്തിലാണ് തർക്കം ഉടലെടുത്തത്. പി. ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായ ടി.എം സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സേവ് സിപിഎമ്മിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പാർട്ടി പ്രവർത്തകരുടെ രക്ഷകൻ, ജനങ്ങളുടെ ഇഷ്ടക്കാരൻ, നാടിന്റെ സ്പന്ദനം അറിയുന്ന ടി.എം.സിദ്ദിഖ് വരട്ടെ. പൊന്നാനി കുതിക്കട്ടെ. ഉറപ്പാക്കണം പൊന്നാനിയിൽ ഇമ്പിച്ചിബാവക്ക് ശേഷം പൊന്നാനിക്കാരനായ സ്ഥാനാർത്ഥിയെ തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്റുകളാണ് മണ്ഡലത്തിലുടനീളം പ്രത്യക്ഷപ്പെട്ടത്. സിഐ.ടി.യു നേതാവ് പി.നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയും നവ മാധ്യമങ്ങൾ വഴി പാർട്ടി പ്രവർത്തകർ പോസ്റ്റുകൾ ഇടുന്നുണ്ട്. ഇതിനിടെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ നിന്ന് പ്രവർത്തകർ പിന്മാറണമെന്ന് അഭ്യർത്ഥിച്ച് ടി.എം സിദ്ദിഖും രംഗത്തെത്തിയിരുന്നു.
സിദ്ധീഖിന് സ്ഥാനാർത്ഥിത്വം നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ ജില്ലാ കമ്മറ്റിയിലേക്ക് പോകാനൊരുങ്ങിയിരുന്നു. തുടർന്ന് ഇവരെ സിദ്ദിഖിന്റെ നേതൃത്വത്തിൽ നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പ്രവർത്തകർ ആനപ്പടിയിൽ മുദ്രാവാക്യം വിളിച്ച് ഒരുമിച്ചുകൂട്ടുകയും ബസിലും, കാറിലുമായി മലപ്പുറത്തേക്ക് പുറപ്പെടാൻ തീരുമാനിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് നേതാക്കൾ ഫോണിൽ വിളിച്ച് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ഇത് അനുസരിക്കാൻ പ്രവർത്തകർ ആദ്യം മടിച്ചു.
ഒടുവിൽ നേതാക്കൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.ജില്ലാ കമ്മറ്റിയംഗവും വെളിയങ്കോട്ടുകാരനുമായ ടി എം സിദ്ധീഖിനെ മൽസരിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം.ശ്രീരാമകൃഷ്ണനോട് ഇടഞ്ഞു നിൽക്കുന്ന ടി എം സിദ്ധീഖിനെ പൊന്നാനിയിലെ ക്യാപ്റ്റനായാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. പൊന്നാനിയിലേക്ക് പറഞ്ഞു കേൾക്കുന്ന മറ്റൊരു നേതാവായ നന്ദകുമാറിനെതിരെയും സോഷ്യൽ മീഡിയയിൽ പ്രചരണം തുടങ്ങിയിട്ടുണ്ട്.നന്ദകുമാറിനെ അംഗീകരിക്കില്ല പകരം ടി എം സിദ്ധീഖിന് ഉറപ്പ് നൽകൂ എന്നാണ് പ്രചാരണം. മുമ്പെങ്ങും ഇല്ലാത്ത വിധം അണികൾ ചേരിതിരിഞ്ഞ് പ്രചരണം തുടങ്ങിയതോടെ നേതൃത്വം അങ്കലാപ്പിലായിട്ടുണ്ട്
അതേ സമയം ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിലുടനീളം ഇന്നലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. രാവിലെയാണ് പൊന്നാനി മണ്ഡലത്തിൽ ഉറപ്പാണ് കേരളം ഉറപ്പാണ് ശ്രീരാമകൃഷ്ണൻ . ഉറപ്പാണ് കേരളം ഉറപ്പായും വേണം, പൊന്നാനിയിൽ ശ്രീരാമകൃഷ്ണൻ ഇത്തരത്തിലുള്ളവാക്യങ്ങൾ എഴുതിയ പോസ്റ്ററുകളാണ് പൊന്നാനിയിൽ നിന്ന് പ്രത്യക്ഷപ്പെട്ടത്.