- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റിനും വോട്ടിനും കോൺഗ്രസ്, ജയിച്ചുവന്നാൽ ആർഎസ്എസ്; മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ വയനാട്ടിൽ യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ; ആയുധമാക്കുന്നത് ഭർത്താവിന്റെ ബിജെപി ബന്ധം; സംഘടനയ്ക്ക് ബന്ധമില്ലെന്ന് യൂത്ത് കോൺഗ്രസ്
മാനന്തവാടി: മാനന്തവാടിയിൽ നിന്നും വീണ്ടും ജനവിധി തേടാൻ ഒരുങ്ങുന്ന മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ വയനാട്ടിൽ പോസ്റ്റർ. മന്ത്രിയുടെ മണ്ഡലമായ മാനന്തവാടിയിലാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. മന്ത്രി പ്രവർത്തിക്കുന്നത് ആർഎസ്എസിന് വേണ്ടിയാണെന്ന വിമർശനത്തോടെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ജയലക്ഷ്മി ആർഎസ്എസായാണ് കഴിഞ്ഞ നാളുകളിൽ പ്രവർത്തിച്ചതെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് മാനന്തവാടിയെന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജയലക്ഷ്മിക്ക് സീറ്റിനും വോട്ടിനും മാത്രമാണ് കോൺഗ്രസെന്നും, ജയിച്ചവന്നപ്പോൾ തനി ആർഎസ്എസുകാരിയായെന്നും പോസ്റ്ററിൽ ആരോപിക്കുന്നുണ്ട്.കോൺഗ്രസ് ജയലക്ഷ്മിക്ക് നൽകിയ സ്ഥാനങ്ങളിൽ നിന്ന് നേട്ടം കൊയ്തത് ആർഎസ്എസാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നുണ്ട്. മന്ത്രിയുടെ ഭർത്താവിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടിയാണ് വിമർശനം. മന്ത്രി വിവാഹം കഴിച്ചത് ബിജെപിക്കാരനെയാണെന്ന മുമ്പ് തന്നെയുള്ള ആരോപണവും പോസ്റ്ററുകളിൽ ആവർത്തിക്കുന്നുണ്ട്. . ആർഎസ്എസിനെ പാല് കൊടു
മാനന്തവാടി: മാനന്തവാടിയിൽ നിന്നും വീണ്ടും ജനവിധി തേടാൻ ഒരുങ്ങുന്ന മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ വയനാട്ടിൽ പോസ്റ്റർ. മന്ത്രിയുടെ മണ്ഡലമായ മാനന്തവാടിയിലാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. മന്ത്രി പ്രവർത്തിക്കുന്നത് ആർഎസ്എസിന് വേണ്ടിയാണെന്ന വിമർശനത്തോടെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ജയലക്ഷ്മി ആർഎസ്എസായാണ് കഴിഞ്ഞ നാളുകളിൽ പ്രവർത്തിച്ചതെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു.
യൂത്ത് കോൺഗ്രസ് മാനന്തവാടിയെന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജയലക്ഷ്മിക്ക് സീറ്റിനും വോട്ടിനും മാത്രമാണ് കോൺഗ്രസെന്നും, ജയിച്ചവന്നപ്പോൾ തനി ആർഎസ്എസുകാരിയായെന്നും പോസ്റ്ററിൽ ആരോപിക്കുന്നുണ്ട്.കോൺഗ്രസ് ജയലക്ഷ്മിക്ക് നൽകിയ സ്ഥാനങ്ങളിൽ നിന്ന് നേട്ടം കൊയ്തത് ആർഎസ്എസാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നുണ്ട്. മന്ത്രിയുടെ ഭർത്താവിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടിയാണ് വിമർശനം.
മന്ത്രി വിവാഹം കഴിച്ചത് ബിജെപിക്കാരനെയാണെന്ന മുമ്പ് തന്നെയുള്ള ആരോപണവും പോസ്റ്ററുകളിൽ ആവർത്തിക്കുന്നുണ്ട്. . ആർഎസ്എസിനെ പാല് കൊടുത്ത് വളർത്തിയ മന്ത്രി കോൺഗ്രസിന്റെ കരൾ വാരി കൊട്ടയിലിട്ട് കളിക്കുകയായിരുന്നു. ജയലക്ഷ്മിക്ക് രണ്ടാമൂഴം നൽകരുതെന്നും ആവശ്യമുയർന്നിട്ടുണ്ട്. അഞ്ച് വർഷം ഭരിച്ച്, മന്ത്രി കോടികൾ നേടിയെടുത്തു. പാർട്ടിയെ വഞ്ചിക്കുകയും, പറ്റിക്കുകയും ചെയ്ത മന്ത്രിക്ക് ഇനി കൈപ്പത്തി നൽകില്ല. ആർഎസിഎസിന് തണലേകാൻ ബിജെപി സീറ്റ് നോക്കിക്കോളൂവെന്ന ഉപദേശവും പോസ്റ്ററിലുണ്ട്.
യൂത്ത് കോൺഗ്രസ് മാനന്തവാടി എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ജയലക്ഷ്മിക്ക് എതിരായ പോസ്റ്ററിന് പിന്നിൽ യൂത്ത് കോൺഗ്രസ് അല്ലെന്ന് നേതാക്കൾ വ്യക്തമാക്കി. പി.കെ ജയലക്ഷ്മിക്കെതിരെ മാനന്തവാടിയിൽ പ്രചരിക്കുന്ന പോസ്റ്റർ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ഒരു പൊതുപ്രവർത്തകയ്‌ക്കെതിരെയുള്ള വ്യക്തിഹത്യയാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പോസ്റ്ററുമായി യൂത്ത് കോൺഗ്രസിന് യാതൊരു ബന്ധവും ഇല്ല,യൂത്ത് കോൺഗ്രസിന്റെ ഏതെങ്കിലും പ്രവർത്തകർക്ക് ഇതുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥിയെ ഹൈക്കമാന്റാണ് തീരുമാനിക്കുന്നത്,പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി യൂത്ത് കോൺഗ്രസ് പ്രവർത്തിക്കും.മാനന്തവാടിയിലെ യൂത്ത് കോൺഗ്രസ് അഭിപ്രായം മുഖത്ത് നേക്കി പറയുന്ന സംഘടനയാണ്,പോസ്റ്ററിലൂടെ എന്തെങ്കിലും പ്രചരിപ്പിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും നേതാക്കൾ പറഞ്ഞു. ബുദ്ധിജീവികളുടെ വാക്കുകൾ കടമെടുത്ത് നടത്തുന്ന പോസ്റ്റർ പ്രചരണം തീർത്തും വ്യക്തിഹത്യയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യോഗങ്ങളിലെല്ലാംതന്നെ അഭിപ്രായവ്യത്യാസങ്ങൾ പ്രകടമാകാത്ത രീതിയിലുള്ള ഒത്തൊരുമയാണുണ്ടായത്. യൂ.ഡി.എഫിന്റെ അപരാജിത സീറ്റായ മാനന്തവാടിയിൽ ഇത്തരത്തിലുള്ള പ്രചരണം അഴിച്ചുവിടുന്നത് ചില തത്പരകക്ഷികളാണ്. എന്നാൽ അതിൽ യൂ.ഡി.എഫുമായി ബന്ധമുള്ള ആരുംതന്നെയില്ലെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയും ഏക വനിതാ മന്ത്രിയുമാണ് 35കാരിയായ പികെ ജയലക്ഷ്മി. മാനന്തവാടി നിയമസഭയിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12000 ഓളം വോട്ടുകൾക്കാണ് ജയലക്ഷ്മി ജയിച്ചത്. കേരള ചരിത്രത്തിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ള ആദ്യമന്ത്രിയുമാണ് പികെ ജയലക്ഷ്മി.