- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17കാരിയുടെ തലയ്ക്ക് പിന്നിലൂടെ കയറിയ വെടിയുണ്ട തുളച്ചിറങ്ങിയത് വായിലൂടെ ! പന്ത്രണ്ട് പേർ മരിച്ചത് തലയിലും നെഞ്ചത്തും വെടിയേറ്റെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു ; തൂത്തുക്കുടി ചെമ്പു ശുദ്ധീകരണശാലയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിൽ നടന്നത് പൊലീസ് വിളയാട്ടമെന്നുറപ്പിച്ച് ഫോറൻസിക്ക് വിദഗ്ധരുടെ റിപ്പോർട്ട് ; യുഎൻ അടക്കം അപലപിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെയുള്ള നടപടി വൈകുന്നു
ചെന്നൈ: പൊലീസ് ഗുണ്ടായിസത്തിന്റെ ഏറ്റവും ഭയാനകമായ സംഭവമായിരുന്നു തൂത്തുക്കുടി ചെമ്പു ശുദ്ധീകരണശാലയിൽ നടന്ന നടപടി. അത് ശരിയാണെന്ന് ഉറപ്പിക്കും വിധമുള്ള വിവരങ്ങളാണ് ഇപ്പോൾ ഫോറൻസിക് വിദഗ്ദ്ധർ പുറത്ത് വിടുന്ന റിപ്പോർട്ടിൽ നിന്നും വരുന്നത്. തൂത്തുക്കുടിയിൽ നടന്ന സമരത്തിനിടെ 12 പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയിലും നെഞ്ചിലും വെടിയേറ്റിരുന്നു എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മേയിലായിരുന്നു സംഭവം. ഇവിടെ നടന്ന പൊലീസ് നടപടിയിൽ പകുതിയിലധികം ആളുകൾക്ക് പുറകിൽ നിന്നാണ് വെടിയേറ്റതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയുടെ വശങ്ങളിൽ വെടിയുണ്ടകൾ തുളച്ചുകയറിയാണു രണ്ടു പേർ മരിച്ചത്. സർക്കാർ ആശുപത്രികളിലെ ഫൊറൻസിക് വിദഗ്ധരുടെ റിപ്പോർട്ടിലെ വിവരങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയാണു പുറത്തുവിട്ടത്. 17 വയസ്സുകാരിയായ ജെ. സ്‌നോലിൻ എന്ന പെൺകുട്ടിക്കാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറവ്. തലയ്ക്കു പിറകിലൂടെ തുളച്ചുകയറിയ വെടിയുണ്ട പെൺകുട്ടിയുടെ വായിലൂടെയാണു പുറത്തെത്തിയത്. പോസ്റ്റ്മോർട്ട
ചെന്നൈ: പൊലീസ് ഗുണ്ടായിസത്തിന്റെ ഏറ്റവും ഭയാനകമായ സംഭവമായിരുന്നു തൂത്തുക്കുടി ചെമ്പു ശുദ്ധീകരണശാലയിൽ നടന്ന നടപടി. അത് ശരിയാണെന്ന് ഉറപ്പിക്കും വിധമുള്ള വിവരങ്ങളാണ് ഇപ്പോൾ ഫോറൻസിക് വിദഗ്ദ്ധർ പുറത്ത് വിടുന്ന റിപ്പോർട്ടിൽ നിന്നും വരുന്നത്. തൂത്തുക്കുടിയിൽ നടന്ന സമരത്തിനിടെ 12 പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയിലും നെഞ്ചിലും വെടിയേറ്റിരുന്നു എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മേയിലായിരുന്നു സംഭവം.
ഇവിടെ നടന്ന പൊലീസ് നടപടിയിൽ പകുതിയിലധികം ആളുകൾക്ക് പുറകിൽ നിന്നാണ് വെടിയേറ്റതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയുടെ വശങ്ങളിൽ വെടിയുണ്ടകൾ തുളച്ചുകയറിയാണു രണ്ടു പേർ മരിച്ചത്. സർക്കാർ ആശുപത്രികളിലെ ഫൊറൻസിക് വിദഗ്ധരുടെ റിപ്പോർട്ടിലെ വിവരങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയാണു പുറത്തുവിട്ടത്. 17 വയസ്സുകാരിയായ ജെ. സ്‌നോലിൻ എന്ന പെൺകുട്ടിക്കാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറവ്. തലയ്ക്കു പിറകിലൂടെ തുളച്ചുകയറിയ വെടിയുണ്ട പെൺകുട്ടിയുടെ വായിലൂടെയാണു പുറത്തെത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു സ്‌നോലിന്റെ കുടുംബം പ്രതികരിച്ചു. യുഎൻ അടക്കം അപലപിച്ച സംഭവത്തിൽ ഇതുവരെ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ തൂത്തുക്കുടി ജില്ലാ ഭരണകൂടമോ സംസ്ഥാന പൊലീസ് മേധാവികളോ തയാറായിട്ടില്ല. തമിഴ്‌നാട്ടിലെ തുറമുഖ നഗരമായ തൂത്തുക്കുടിയിൽ മലിനീകരണമുണ്ടാക്കുന്ന ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് നിറയൊഴിച്ചത്.
സമരത്തിന്റെ നൂറാം ദിവസം ഇരുപതിനായിരത്തോളം പേർ നടത്തിയ കലക്ടറേറ്റ് മാർച്ച് അക്രമാസക്തമാകുകയായിരുന്നു. കലക്ടറുടെ ഓഫിസിലേക്കു ഇരച്ചു കയറിയ പ്രതിഷേധക്കാർ തീവയ്ക്കാൻ ശ്രമിച്ചു. തുടർന്നാണ് പൊലീസ് വെടിവച്ചത്. ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ചെമ്പുശുദ്ധീകരണശാല.
തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന വിവിധ പ്ലാന്റുകളിൽനിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗങ്ങൾക്കും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും കാരണമാകുന്നെന്നാണു പ്രദേശവാസികളുടെ പരാതി.
പ്രക്ഷോഭങ്ങളുടെ നൂറാം ദിനത്തിലെ പൊലീസ് വേട്ട
തുറമുഖനഗരമായ തൂത്തുക്കുടിയെ മലീമസമാക്കുന്ന ചെമ്പു ശുദ്ധീകരണശാല പൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ നൂറാം ദിനത്തിലാണ് വിവാദമായ പൊലീസ് നടപടി അരങ്ങേറിയത്. തൂത്തുക്കുടി കലക്ടറേറ്റിലേക്ക് ഇരുപതിനായിരത്തോളം വരുന്ന സമരക്കാർ ജാഥയായി എത്തുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനെന്ന പേരിൽ നടന്ന വെടിവയ്പ്, നിയമം അനുശാസിക്കുന്ന വിധത്തിലായിരുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.
പ്രക്ഷോഭകാരികളെ വരുതിയിലാക്കാൻ ആവശ്യമെങ്കിൽ അരക്കെട്ടിനുതാഴെ വെടിയുതിർക്കണമെന്ന സാമാന്യതത്വം പാലിച്ചില്ല. ജനക്കൂട്ടത്തിൽ ഏറ്റവും അപകടകാരികളാണെന്നു പ്രത്യക്ഷത്തിൽ ബോധ്യപ്പെടുന്നവർക്കുനേരേയാകണം നടപടിയെന്നുമുള്ള വ്യവസ്ഥയും ലംഘിക്കപ്പെട്ടതായി വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു ദശകത്തിനിടെ ഇന്ത്യയിൽ നടന്ന പരിസ്ഥിതി പ്രക്ഷോഭങ്ങളിൽ ഏറ്റവും ആൾനാശമുണ്ടായ സംഭവത്തെ ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ളവർ അപലപിച്ചിരുന്നു. വെടിവയ്പിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല. ഹൈക്കോടതി നിർദ്ദേശാനുസരണം കേസിന്റെ അന്വേഷണച്ചുമതല സിബിഐക്കാണ്.