ചേരുവകൾ

  • ഉരുളക്കിഴങ്ങ്- 3
  • ക്യാരറ്റ്- 1
  • മുളക് പൊടി- 1 ടീ.സ്പൂൺ
  • മഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺ
  • ഉപ്പ്- പാകത്തിന്
  • കരിവേപ്പില- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 3 ടേ.സ്പൂൺ 

പാകം ചെയ്യുന്നവിധം

രുളക്കിഴങ്ങും കാരറ്റും നീളത്തിൽ, കനം കുറച്ച് അരിയുക, ഉപ്പും, മഞ്ഞൾപ്പൊടിയും, കരിവേപ്പിലയും ചേർത്ത് അല്പം  വെള്ളം ചേർത്ത്  5 മിനിറ്റ് മൂടിവെച്ചു വേവിക്കുക. മൂടി തുറന്ന്  3  സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച് അതിലേക്ക് വേവിച്ച  ഉരുളക്കിഴങ്ങും ക്യാരറ്റും ഇട്ട് ,മുളകുപൊടിയും ചേർത്ത്  ചെറുതീയിൽ  മുപ്പിച്ചെടുക്കുക. മെഴുക്കുപുരട്ടി തയ്യാർ.

കുറിപ്പടി:- വെറും ഉരുളക്കിഴങ്ങും ക്യാരറ്റും തനിയെയും മെഴുക്കുപുരട്ടാം.ഒരുമിച്ച് വേവിച്ച് ഫ്രിഡ്ജിൽ വച്ചാൽ ആവശ്യാനുസരണം മെഴുക്കുപുരട്ടാവുന്നതാണ്.