- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുകുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയതിന് പിന്നാലെ സമീപവാസിയായ യുവതിയുടെയും ആത്മഹത്യാശ്രമം; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ; കോതമംഗലത്ത് പോത്താനിക്കാടിനെ നടുക്കിയ ദുരന്തത്തിന് പിന്നിൽ കുടുംബങ്ങൾ തമ്മിലെ തർക്കം സംശയിച്ച് നാട്ടുകാർ
കോതമംഗലം: പോത്താനിക്കാട് ഒരുകുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തതിന് പിന്നാലെ, സമീപവാസിയായ 24 കാരിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നു പേരുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഉച്ചയ്ക്ക് 12.30 തോടെ പോത്താനിക്കാട് തൃക്കുന്നേപ്പടി സ്വദേശിനിയും സമീപത്തെ കോളേജിലെ താൽക്കാലിക ജീവനക്കാരിയുമായ 24 കാരിയെ തൂങ്ങി മരിക്കാൻ ശ്രമിച്ച് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണമടഞ്ഞ ശ്രീകൃഷ്ണനും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും വിവാഹത്തീയതി വരെ നിശ്ചയിച്ചിരുന്നു എന്നുമാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം .വിവാഹക്കാര്യത്തിൽ ഇരു കുടുംബങ്ങൾക്കിടയിൽ എന്തെങ്കിലും അസ്വാരസ്യം ഉണ്ടായിരിക്കാമെന്നും ഇതേത്തുടർന്നുള്ള മനോവിഷമത്താലാവാം മൂന്നംഗ കുടുംബംം ആത്മഹത്യ ചെയ്ത തെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം യുവതിയും ശ്രീകൃഷ്ണനും വ്യത്യസ്ത സമുദായക്കാരായതാണോ പ്രശ്‌നത്തിനിടയാക്കിയെന്നും വ്യക്തമല്ല. പോത്താനിക്കാട് ചാത്തമറ്റം ഒറ്റക്കണ്ടത്ത് ഒരേക്കർ കോളനിയിലാണ് ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം കഴിച്ച
കോതമംഗലം: പോത്താനിക്കാട് ഒരുകുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തതിന് പിന്നാലെ, സമീപവാസിയായ 24 കാരിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നു പേരുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഉച്ചയ്ക്ക് 12.30 തോടെ പോത്താനിക്കാട് തൃക്കുന്നേപ്പടി സ്വദേശിനിയും സമീപത്തെ കോളേജിലെ താൽക്കാലിക ജീവനക്കാരിയുമായ 24 കാരിയെ തൂങ്ങി മരിക്കാൻ ശ്രമിച്ച് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണമടഞ്ഞ ശ്രീകൃഷ്ണനും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും വിവാഹത്തീയതി വരെ നിശ്ചയിച്ചിരുന്നു എന്നുമാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം .വിവാഹക്കാര്യത്തിൽ ഇരു കുടുംബങ്ങൾക്കിടയിൽ എന്തെങ്കിലും അസ്വാരസ്യം ഉണ്ടായിരിക്കാമെന്നും ഇതേത്തുടർന്നുള്ള മനോവിഷമത്താലാവാം മൂന്നംഗ കുടുംബംം ആത്മഹത്യ ചെയ്ത തെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം
യുവതിയും ശ്രീകൃഷ്ണനും വ്യത്യസ്ത സമുദായക്കാരായതാണോ പ്രശ്‌നത്തിനിടയാക്കിയെന്നും വ്യക്തമല്ല. പോത്താനിക്കാട് ചാത്തമറ്റം ഒറ്റക്കണ്ടത്ത് ഒരേക്കർ കോളനിയിലാണ് ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളും 28 വയസ്സുകാരനായ മകനുമാണ് മരണപ്പെട്ടത്. കാക്കുന്നേൽ ശശി (57), ഭാര്യ ഓമന (55), മകൻ ശ്രീകൃഷ്ണൻ (28) എന്നിവരാണ് മരിച്ചത്. ശശിയുടെയും ഓമനയുടെയും മൃതദേഹം വീടിന്റെ ഹാളിലും മകന്റേത് ബെഡ്റൂമിലുമാണ് കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിഷദ്രാവകം പോലെ തോന്നിക്കുന്ന കുപ്പികൾ വീടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശ്രീകൃഷ്ണനെ കൂടാതെ മൂന്നു പെൺമക്കളും ശശിക്കുണ്ട്. പാലക്കാട് ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീകൃഷ്ണൻ മൂകനായി കാണപ്പെട്ടിരുന്നതായി കൂട്ടുകാർ പറഞ്ഞു. ആത്മഹത്യ ചെയ്യുകയാണെന്ന സൂചന നൽകി ശ്രീകൃഷ്ണൻ കൂട്ടുകാർക്ക വാട്സ്ആപ് സന്ദേശം അയച്ചതായ വിവരവും പുറത്തുവരുന്നു.
പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് തലേന്ന് ശ്രീകൃഷ്ണൻ സുഹൃത്തുക്കൾക്ക് അയച്ച വാട്സ്സാപ്പ് സന്ദേശത്തിൽ മരണത്തെ കുറിച്ച് സൂചന നൽകിയിരുന്നതായാണ് വിവരം. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.