തിരുവനന്തപുരം: മൊബൈൽ ബാറ്ററിയും മറ്റും ഉപയോഗിച്ചു പ്രാദേശികമായി നിർമ്മിക്കുന്ന ചാർജിങ്് പവർ ബാങ്കുകൾ വിമാനയാത്രയിൽ കൊണ്ടുപോകാൻ അനുവദിക്കുന്നതല്ല എന്നു കേന്ദ്രസർക്കാർ തീരുമാനിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ബാറ്ററി, സർക്യൂട്ട് എന്നീ ഘടകങ്ങളുപയോഗിച്ചാണ് ഇത്തരം പവർ ബാങ്കുകൾ പ്രാദേശികമായി നിർമ്മിക്കുന്നത്്. ഭാരം കൂട്ടുന്നതിനും പൊള്ളയായ ഭാഗം നിറയ്്ക്കുന്നതിനുമായി പുട്ടിയും (ഇരുമ്പു ജനൽ ചട്ടത്തിൽ ഗ്ലാസ് ഉറപ്പിക്കുന്നതിനുള്ള വസ്തു) ചേർക്കാറുണ്ട്. വിമാനത്താവളങ്ങളിലും മറ്റും സുരക്ഷാ പരിശോധനയ്ക്കായി സ്‌കാൻ ചെയ്യുമ്പോൾ ഇത്തരം പവർ ബാങ്കുകൾ ഒരു സ്‌ഫോടക വസ്തുവിനു സമാനമായ ഇമേജായി കാണിക്കുകയും ഇതിലുള്ള സർക്യൂട്ട്് സ്‌ക്രീനിങ് വേളയിൽ പരിഭ്രാന്തി സൃഷ്്ടിക്കുകയും ചെയ്യുന്നതിനാലാണ്് ഇവ നിരോധിച്ചത്.

കൂടാതെ ഇത്തരം പവർ ബാങ്കുകളുടെ രൂപത്തിലുള്ള സ്‌ഫോടകവസ്തുക്കൾ തീവ്രവാദികൾ ഉപയോഗിക്കാനും സാധ്യതയുണ്ട്. അതിനാലാണ് ഇത്തരത്തിൽ വിദഗ്ധമായി പരിഷ്‌കരിച്ച പവർ ബാങ്കുകൾ എയർപോർട്ടുകളിലും വിമാന യാത്രകളിലും കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചതെന്നു സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.