ന്യൂയോർക്ക്: ''നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ'' എന്ന ക്രിസ്തുദേവന്റെ ആഹ്വാനം നവമാദ്ധ്യമങ്ങളിലൂടെ അന്വർത്ഥമാക്കു വാൻ ലക്ഷ്യമാക്കി ആരംഭിച്ച പവർവിഷൻ ടി വി ചാനൽ സംപ്രേഷപണ പരിപാടികൾ വിപുലീകരിക്കുന്നു. കൂടുതൽ ആകർഷകവും ആത്മീയത വർദ്ധിപ്പിക്കുന്നതുമായ സുവിശേഷ പരിപാടികൾ സംപ്രേഷണം ചെയ്ത് പ്രേക്ഷകരെ ആകർഷിക്കുന്നതിനുള്ള വിപുലീകരണമാണ് ചാനൽ നടത്തുന്നത്. അതിന്റെ മുന്നോടിയായി ന്യൂയോർക്കിൽ ലോംഗ് ഐലൻഡിലെ ഫ്‌ളോറൽ പാർക്കിൽ ഒരു റിക്കോർഡിങ് സ്റ്റുഡിയോ ആരംഭിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള വിവിധ ക്രിസ്തീയ സഭകളിൽപ്പെട്ട പ്രവാസികളായ ബിഷപ്പുമാർ, വൈദികർ, പാസ്റ്റർമാർ, സുവിശേഷകർ എന്നിവരുടെ സുവിശേഷ പ്രഭാഷണങ്ങളും വിവിധ പള്ളികളിലെയും ആരാധനാലയങ്ങളിലെയും ശുശ്രൂഷകളും പ്രത്യേക പരിപാപാടികളും റിക്കോർഡ് ചെയ്ത് സംപ്രേഷണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തി വരുന്നത്.

ഇരുപതു ലക്ഷത്തോളം പ്രേക്ഷകരുള്ള പവർവിഷൻ ചാനൽ അമേരിക്കയിലെയും കാനഡയിലെയും പ്രേക്ഷകരെ കൂടി ആകർഷിച്ച് എണ്ണം വർദ്ധിപ്പിക്കുന്നതിനും സുവിശേഷം കൂടുതൽ തലങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ്സുകാരനും ചാനൽ ഡയറക്ടറുമായ സജി പോൾ ന്യൂയോർക്കിൽ പ്രസ്താവിച്ചു. ആദ്യ ഘട്ടമായി ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളുടെ പവർവിഷൻ ചാനൽ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആയി ഷാജി എണ്ണശ്ശേരിലിനെ നിയമിച്ചതായി സജി പോൾ അറിയിച്ചു. സുവിശേഷ പ്രഭാഷണങ്ങളും പള്ളികളിലെയും ആരാധനാലയങ്ങളിലെയും പ്രത്യേക പരിപാടികളും റിക്കോർഡ് ചെയ്ത് സംപ്രേഷണം ചെയ്യണമെന്ന് താല്പര്യപ്പെടുന്നവർ ബന്ധപ്പെടുക: ഷാജി എണ്ണശ്ശേരിൽ, ന്യൂയോർക്ക് - +1 (917)868-6960. Email: sajirfi@yahoo.com