ഖാവിന്റെ പ്രവർത്തന ലക്ഷ്യമായിരുന്ന ഇടത് ജനാധിപത്യ, മതേതര ബഹുജന പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ച് ഒരു സമരവേദി എന്നതിലേക്ക് പി പി എഫ് രൂപം കൊള്ളുന്നതിലൂടെ കേരളത്തിലെങ്കിലും നമ്മൾ ഒരു പടി മുന്നോട്ട് പോയിരിക്കുകയാണ്. നമ്മുടെ തുടക്കം മഹത്തരമാണെങ്കിലും മുന്നിലുള്ള ഉത്തരവാദിത്വങ്ങൾ വളരെ വലുതാണ്. ഇനിയും കൂടിച്ചേരേണ്ട സംഘടനകളെയും വ്യക്തികളെയും കൂട്ടിച്ചേർക്കണം.

വ്യത്യസ്ത ചിന്തകളും ആശയങ്ങളും പങ്കു വക്കുന്നവരും പ്രവർത്തന മികവിൽ ഏറ്റക്കുറച്ചിലുകൾ ഉള്ളവരും ഒക്കെ നമ്മോടൊപ്പം വരേണ്ടതുണ്ട്, വിഘടിച്ചു നിൽക്കാനും നിസാര പ്രശ്‌നങ്ങളിൽ അകന്നു നിൽക്കാനും എളുപ്പമാണ്. കൂട്ടിപ്പിടിക്കാൻ നല്ല തയ്യാറെടുപ്പ് തന്നെ വേണ്ടി വരും. കോവിഡിന്റെ രണ്ടാം വരവിൽ പകച്ചു നിൽക്കുകയല്ല, മുന്നേറാൻ വഴി കണ്ടെത്തുകയാണ് വേണ്ടത്. ഏറ്റവും സുപ്രധാന സമരമേഖലകളിൽ അടിസ്ഥാന ജനവിഭാഗങ്ങളെ കൂടി ഉൾച്ചേർക്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്.

അതിനുള്ള തയ്യാറെടുപ്പാണ്, സ. ഗൗസിന്റെ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലൂടെ നാം നടത്തേണ്ടത്. നാം രൂപം നൽകിയ മുന്നണി രാഷ്ടീയം ഇന്ത്യയിലാകെ നാളെ സാർത്ഥകമാകുമെന്നും നമുക്ക് ആഗ്രഹിക്കാം