- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള സത്യപ്രതിജ്ഞാ ചടങ്ങ് ജനങ്ങളെ വെല്ലുവിളിക്കുന്നത്; പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട്
പൊതു ജീവിതമണ്ഡലത്തിലെ നിരവധി ബഹുജന സംഘടനകളും ആരോഗ്യ വിദഗ്ധരുടെ സംഘടനകൾ - ഐ എം എ, കെ ജി എം ഒ എ എന്നിവയും ഒട്ടേറെ ബഹുമുഖ വ്യക്തിത്വങ്ങളും ഒരുമിച്ചു പറയുന്നു, മെയ് 20 ന് സെൻ്ട്രൽ സ്റ്റേഡിയത്തിൽ നടത്താൻ എൽഡിഎഫ് തീരുമാനിച്ചിട്ടുള്ള സത്യാ പ്രതിജ്ഞാ ചടങ്ങിൽ നിന്ന് പിന്മാറണമെന്ന്, വെർച്ച്വൽ ആയി അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ പങ്കാളിത്തത്തിൽ രാജ് ഭവനിൽ വച്ച് നടത്തണമെന്ന്. എന്നാൽ മുന്മുഖ്യമന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ചുമതലയുള്ള എൽ ഡി എഫ് നേതാവ് പിണറായി വിജയൻ 17ന് നടന്ന പത്രസമ്മേളനത്തിൽ പോലും (ഭരണഘടനാപരമായി ഗവ. വക്താവ് എന്ന നിലയിൽ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം !പൊതു സമൂഹം ഉയർത്തിയ ചോദ്യങ്ങളെയും ആശങ്കകളെയും പൂർണമായും പുച്ഛിച്ചുതള്ളുകയാണുണ്ടായത്.
കേരളമാകെ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ലോക്ക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും ഒക്കെയായി അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. ചെറിയ ഒരു അശ്രദ്ധക്ക് പോലും വലിയ വില നൽകേണ്ടിവരുമെന്ന കടുത്ത ആശങ്കയിലാണ് ജനങ്ങളും അവരോടൊപ്പം രാപകലില്ലാതെ സ്വന്തം സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് എത്രയോ മാസങ്ങളായി പൊരുതുന്ന ആരോഗ്യപ്രവർത്തകരും നിയമപാലകരും ഒക്കെയെന്ന് എല്ലാ ദിവസവും വൈകുന്നേരം പത്രക്കാരോട് വേണ്ടതും വേണ്ടാത്തതുമെല്ലാം വിളമ്പുന്ന പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്കറിയാത്തതല്ല. തനിക്കിഷ്ടമുള്ളത് തീരുമാനിക്കുമെന്നും അതിനെ ചോദ്യം ചെയ്യാൻ ആരുണ്ട് എന്നുമുള്ള ഒരു ഏകാധിപതിയുടെ ധാർഷ്ട്യമാണ് ഇവിടെയും അദ്ദേഹത്തെ ഭരിക്കുന്നത്. എൽ ഡി എഫിലെ ഒരു പ്രമുഖ പാർട്ടിയായ സിപിഐ യുടെ നേതാവ് ബിനോയ് വിശ്വം ഈ വിഷയം ചൂണ്ടിക്കാട്ടിയിട്ടും എന്തായി എന്ന് നാം കണ്ടതാണ്. അദ്ദേഹത്തിന്റെ പാർട്ടിയിൽ ആരും ഒന്നും ചോദിക്കുകയുമില്ല.
ലോകത്തെ മറ്റു രാജ്യങ്ങൾ സ്വീകരിക്കുന്ന മാതൃകാ നടപടികളും മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. തന്റെ ഭരണം ജനങ്ങൾക്കു വേണ്ടിയെന്ന് ആവർത്തിച്ച് ഉരുവിടുന്ന മുഖ്യമന്ത്രിക്ക് സ്വന്തം വാക്കിൽ ആത്മാർത്ഥതയുണ്ടെങ്കിൽ, ജനങ്ങളുടെ ജീവനെ വെല്ലുവിളിക്കുന്ന, എപ്പോഴും ആവർത്തിച്ചു കൊണ്ടിരിക്കുന്ന, എല്ലാവർക്കും ഒരുപോലെ ബാധകമായ കോവിഡ് നിയമങ്ങളെ ലംഘിച്ച് 500 ആളെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പിന്മാറണമെന്ന് പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് മുഖ്യമന്ത്രിയുടെ ചുമതലയുള്ള എൽ ഡി എഫ് നേതാവ് പിണറായി വിജയനോട് ആവശ്യപ്പെടുന്നു.