ളരെ ശാന്തമായും സമാധാനമായും ജീവിച്ചുപോന്ന ലക്ഷദ്വീപിലെ ജനങ്ങളിൽ അന്തഛിദ്രമുണ്ടാക്കി വൻകിട കുത്തകകൾക്ക് കച്ചവടമുറപ്പിക്കുന്ന നിഗൂഢ പദ്ധതിയുമായാണ് ഗുജറാത്തിൽ നിന്ന് പ്രഫുൽ പട്ടേൽ അവിടേക്ക് കപ്പലിറങ്ങിയതെന്ന് ഏതാനും നാളുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ നടപടികൾ വ്യക്തമാക്കുന്നു. അവരുടെ മൽസ്യമാർക്കറ്റുകളും ഭക്ഷണ കേന്ദ്രങ്ങളും ഇടിച്ചുനിരത്തുക, വൻകിട ടൂറിസത്തിന് വഴിതുറക്കാൻ റോഡ് വികസനവും മദ്യശാലയും തുറക്കുക, വിദ്യാഭ്യാസരംഗത്ത് അനാവശ്യ ഇടപടൽ നടത്തുക, എന്നിങ്ങനെ ജനങ്ങൾക്ക് തീർത്തും വേണ്ടാത്ത പദ്ധതികൾ നിർബന്ധബുദ്ധിയോടെ അവിടെ നടപ്പാക്കുന്നു.

ഐഎഎസ്/ഐപിഎസ് കേഡർ ഉദ്യോഗസ്ഥർ അഡ്‌മിസ്‌ട്രേറ്റർ ആയിരുന്ന സ്ഥാനത്താണ് ആദ്യമായി ഒരു ബിജെപി നേതാവിനെ ആ ദ്വീപിൽ മോദിസർക്കാർ പ്രതിഷ്ടിക്കുന്നത്. ഏതാണ്ട് പൂർണമായും മുസ്ലിങ്ങൾ വസിക്കുന്ന ദ്വീപിൽ പൗരത്വബില്ലിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചതെന്ന് അവിടത്തെ ജനങ്ങൾക്ക് വിശ്വസിക്കേണ്ടിവരുന്നു.

ദ്വീപു നിവാസികളായ ബിജെപി അനുകൂലികൾ പോലും പുതിയ പരിഷ്‌കാരങ്ങളിൽ കടുത്ത രീതിയിൽ പ്രതിഷേധമുയർത്തുന്നു. പ്രഫുൽ പട്ടേലിനെ മാറ്റണമെന്ന് അവർ ആവശ്യപ്പെടുന്നു.

ജനാധിപത്യവും സ്വാതന്ത്ര്യവും പുലരേണ്ട ഒരു ദേശത്ത് ഭരണാധികാരികൾ തന്നെയാണ് അത് തകർക്കുന്നതും വീണ്ടും വിദേശകുത്തകകൾക്കായി രാജ്യത്തെ വിൽക്കുന്നതും എന്നത് വരാൻ പോകുന്ന കുത്തകാധിപത്യത്തിന്റെ അപകടസൂചന തന്നെയെന്നതും സംശയമില്ലാത്തതാണ്.

പ്രഫുൽ പട്ടേലിനെ ആസ്ഥാനത്തിന് മാറ്റണമെന്ന് പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു.