കുവൈറ്റ് സിറ്റി: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം കുവൈറ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിലെത്തിയ പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ പ്ലാനിങ് ബോർഡ് അംഗവുമായിരുന്ന ഡോ: കെ. എൻ ഹരിലാലിന് പ്രൊഫഷണൽ ഫോറം ഭാരവാഹികളുടെ നേതൃത്വത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. കേരളത്തിന്റെ സുസ്ഥിര വികസനം എന്ന വിഷയത്തിൽ നാളെ വൈകിട്ട് 4:30 ന് ഖൈത്താൻ രാജധാനി പാലസ് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.