കണ്ണൂർ: മുൻ മന്ത്രി പി. ആർകുറുപ്പിന്റെ സഹോദരനും പാനൂരിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് ആറ് പതിറ്റാണ്ടോളം നിറസാന്നിധ്യവുമായി പി.ആർ നായർ (91) അന്തരിച്ചു.

സിപിഎം അവിഭക്ത പന്ന്യനൂർ ലോക്കൽ കമ്മിറ്റിയിലും പാനൂർ ലോക്കൽ കമ്മിറ്റിയിലും പ്രവർത്തിച്ചു.കർഷക തൊഴിലാളി യൂനിയൻ പാനൂർ ബ്‌ളോക്ക് പ്രസിഡന്റും കണ്ണുർ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു പാനുർ ഹൈസ്‌കുളിൽ നിന്നും പ്രധാന അദ്ധ്യാപകനായി പ്രവർത്തിച്ച പി.ആർ നായർ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗമായിരുന്നു.പ്രമുഖ സഹകാരികൂടിയായ അദ്ദേഹം പാനൂർ സഹകരണ ബിൽഡിങ് സൊ സെറ്റിയുടെ പ്രസിഡന്റായി അരനൂറ്റാണ്ട് കാലം പ്രവർത്തിച്ചു. പാനുരി ൽ അക്രമ രാഷ്ട്രീയത്തിനെതിരെ സമാധാനത്തിന്റെ സന്ദേശമുയർത്തിപ്പിടിച്ച് പ്രവർത്തിച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം

ബേബി കമലമാണ് ഭാര്യ. മക്കൾ: മനോജ് കുമാർ, സുവർണവല്ലി ,വന്ദന, പരേതയായ രജനി. മരുമക്കൾ: ശ്രീധരൻ, ലെജുമോൾ,ചന്ദ്രശേഖരൻ, അനിൽകുമാർ.മറ്റു സഹോദരങ്ങൾ: പരേതരായ കാർത്യായനി, ബാലകൃഷ്ണ കുറുപ്പ് ,ദേവകിയമ്മ,, മാധവിയമ്മ പി ആർ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ,സിപിഎം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ, കെ.പി.സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.എംഎ‍ൽഎമാരായ കെ.പി മോഹനൻ, അഡ്വ.എ.എൻ ഷംസീർ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, പി ഹരീന്ദ്രൻ, എം.സരേന്ദ്രൻ 1 കെ.എ കുഞ്ഞബ്ദുള്ള, എംപി ബൈജു എന്നിവർ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിച്ചു.