- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്സ് പോഡിയത്തിൽപ്പോലും ഇത്രക്ക് വിറച്ചിട്ടില്ല; അപ്രതീക്ഷിത അതിഥിയുടെ സന്ദർശനത്തിന്റെ ഞെട്ടൽ മാറാതെ ശ്രീജേഷ്; ഒളിമ്പിക്സ് ഹീറോയേ ഞെട്ടിച്ച് മെഗാ സ്റ്റാറിന്റെ മാസ് എൻട്രി
കിഴക്കമ്പലം: 49 വർത്തിന് ശേഷം ഹോക്കിയിൽ മെഡൽ നേടി വീട്ടിൽ തിരിച്ചെത്തിയ ശ്രീജേഷിനെ കാണാൻ ഇന്ന് രാവിലെയാണ് മെഗാ സ്റ്റാർ മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിലെത്തിയത്.മമ്മൂട്ടിയെക്കണ്ടപ്പോൾ തനിക്കുണ്ടായ അനുഭവം ശ്രീജേഷ് പങ്കുവെക്കുന്നത് ഇങ്ങനെ; ''പ്രൊഡ്യൂസേർസ് അസോസിയേഷൻ ഭാരവാഹികൾ വരുന്നുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്.മമ്മുക്ക വരുന്ന വിവരം അറിഞ്ഞിരുന്നില്ല.അപ്രതീക്ഷിതമായി വീട്ടിനകത്തേക്ക് കയറി വന്നപ്പോൾ ശരിക്കും ഞെട്ടി.വിശ്വസിക്കാനായില്ല. ടെൻഷൻ ക്കൊണ്ട് കൈ ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു.'' - ശ്രീജേഷ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചത്. ശ്രീജേഷിന് ബൊക്കെ സമ്മാനിച്ച മമ്മൂട്ടി 49 വർഷങ്ങൾക്കു ശേഷം ഒരു ഒളിമ്പിക് മെഡൽ കേരളത്തിലെത്തിച്ച താരത്തെ പ്രശംസിക്കുകയും ചെയ്തു. അതേസമയം ഒളിമ്പിക്സ് മെഡൽ സ്വീകരിച്ചപ്പോൾ പോലും കൈ ഇങ്ങനെ വിറച്ചിട്ടില്ലെന്നായിരുന്നു മമ്മൂക്കയിൽ നിന്ന് ബൊക്കെ ഏറ്റുവാങ്ങുമ്പോൾ ശ്രീജേഷിന്റെ പ്രതികരണം.
ശ്രീജേഷിന്റെ കുടുംബാംഗങ്ങളും അപ്രതീക്ഷിതമായി മമ്മൂട്ടി വീട്ടിലേക്കെത്തിയതിന്റെ ഞെട്ടലിലായിരുന്നു. നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ