- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നോട് കല്ല്യാണത്തെക്കുറിച്ച് ചോദിക്കരുത്; അതൊരു ഉപരിപ്ലവമായ കാര്യമാണ്; ജീവിതത്തിലെ സ്വീകാര്യത കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ; കല്ല്യാണം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കാം: അനുഷ്കയുമായുള്ള വിവാഹത്തിൽ പ്രഭാസിന് പറയാനുള്ളത്
ഹൈദരാബാദ്: ബാഹുബലിയായ പ്രഭാസും ദേവസേനയായ അനുഷ്‌കയും തമ്മിലുള്ള പ്രണയകഥ വിവാഹത്തിലേക്കോ? ഗോസിപ്പുകൾക്ക ്പഞ്ചമില്ല. പ്രേക്ഷകരെ കൊതിപ്പിച്ച ജോഡികൾ ഡിസംബറിൽ ഔദ്യോഗികമായി വിവാഹിതരാവുകയാണ് എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത.ഡിസംബറിലെ ഈ വിവാഹവാർത്തയോട് ഒരൊറ്റ പ്രതികരണമേയുള്ളൂ നായകൻ പ്രഭാസിന്. ഇതെന്റെ സ്വകാര്യ ജീവിതമാണ്. ഈ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ തുറന്നു കാണിക്കേണ്ട കാര്യം എനിക്കില്ല. എനിക്ക് എന്തെങ്കിലും പ്രണയമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. കല്ല്യാണക്കാര്യവും ഉയർന്നുവരും. ഇവരൊന്നും എന്നെ മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം. എന്നോട് കല്ല്യാണത്തെക്കുറിച്ച് ചോദിക്കരുത്. അതൊരു ഉപരിപ്ലവമായ കാര്യമാണ്. ജീവിതത്തിലെ സ്വീകാര്യത കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. കല്ല്യാണം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കാം-ഒരു അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞു. 2009ൽ പുറത്തിറങ്ങിയ ബില്ലയിലൂടെയാണ് പ്രഭാസും അനുഷ്‌ക്കയും ആദ്യമായി ഒന്നിക്കുന്നത്. രാജമൗലിയുടെ ബാഹുബലിയോടെ ഗോസിപ്പുകൾ സജീവമായി. ഇരുവരും ഇത് നിഷേധിക്
ഹൈദരാബാദ്: ബാഹുബലിയായ പ്രഭാസും ദേവസേനയായ അനുഷ്‌കയും തമ്മിലുള്ള പ്രണയകഥ വിവാഹത്തിലേക്കോ? ഗോസിപ്പുകൾക്ക ്പഞ്ചമില്ല. പ്രേക്ഷകരെ കൊതിപ്പിച്ച ജോഡികൾ ഡിസംബറിൽ ഔദ്യോഗികമായി വിവാഹിതരാവുകയാണ് എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത.ഡിസംബറിലെ ഈ വിവാഹവാർത്തയോട് ഒരൊറ്റ പ്രതികരണമേയുള്ളൂ നായകൻ പ്രഭാസിന്.
ഇതെന്റെ സ്വകാര്യ ജീവിതമാണ്. ഈ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ തുറന്നു കാണിക്കേണ്ട കാര്യം എനിക്കില്ല. എനിക്ക് എന്തെങ്കിലും പ്രണയമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. കല്ല്യാണക്കാര്യവും ഉയർന്നുവരും. ഇവരൊന്നും എന്നെ മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം. എന്നോട് കല്ല്യാണത്തെക്കുറിച്ച് ചോദിക്കരുത്. അതൊരു ഉപരിപ്ലവമായ കാര്യമാണ്. ജീവിതത്തിലെ സ്വീകാര്യത കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. കല്ല്യാണം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കാം-ഒരു അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞു.
2009ൽ പുറത്തിറങ്ങിയ ബില്ലയിലൂടെയാണ് പ്രഭാസും അനുഷ്‌ക്കയും ആദ്യമായി ഒന്നിക്കുന്നത്. രാജമൗലിയുടെ ബാഹുബലിയോടെ ഗോസിപ്പുകൾ സജീവമായി. ഇരുവരും ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും പുതിയ കഥകൾ വന്നു. പ്രഭാസ് ബാഹുബലിക്കുശേഷം ചെയ്യുന്ന പുതിയ ചിത്രമായ സഹോയിലും അനുഷ്‌കയായിരുന്നു നായികയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, പിന്നീട് ശ്രദ്ധ കപൂർ നായികയായി എത്തുകയായിരുന്നു. ഉണ്ണി മുകുന്ദൻ നായകനാവുന്ന ചരിത്ര സിനിമ ഭാഗ്മതിയാണ് അനുഷ്‌ക്ക അടുത്തതായി അഭിനയിക്കുന്ന ചിത്രം.