- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തവണയെങ്കിലും പ്രഭാസ് മനസ് തുറക്കുമോയെന്ന് കാത്ത് ആരാധകർ; പിറന്നാൾ ദിനമായ 23 ന് ഭാവി വധുവാരെന്ന് നടൻ പറയുന്നത് കാത്ത് ആരാധകർ
ബാഹുബലി ഹിറ്റായതോടെ ആരംഭിച്ചതാണ് പ്രഭാസിന്റെ വിവാഹ ചർച്ചകൾ. പ്രഭാസ് വിവാഹം കഴിക്കാത്തതെന്തെന്നും അനുഷ്‌ക ഷെട്ടിയുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചെന്നും തർക്കങ്ങൾ കൊഴുത്തു. പലതവണ അനുഷ്‌കയുമായുള്ള വിവാഹ വാർത്തകൾ ഇതിനോടകം തന്നെ പ്രചരിച്ചെങ്കിലും ഇരുവരും സുഹൃത്തുക്കൾ മാത്രമാണെന്ന് അറിയിക്കുകയായിരുന്നു. എന്നാലിപ്പോൾ പുറത്ത് വരുന്ന സൂചനയനുസരിച്ച് വധുവിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഈ മാസം തന്നെ അറുതിയാകും. വിവാഹത്തിനെ ക്കുറിച്ചും തന്റെ ഭാവി വധുവിനെക്കുറിച്ചും ഒക്ടോബർ 23 ന് തന്റെ പിറന്നാൾ ദിനത്തിൽ താരം ആരാധകരെ അറിയിക്കുമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം വധുവിന്റേതെന്ന പേരിൽ ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. സൂജീത് റെഡ്ഡി സംവിധാനം ചെയ്യുന്ന സാഹോയുടെ തിരക്കിലാണ് പ്രഭാസിപ്പോൾ സാഹോയുടെ രണ്ടാമത്തെ ടീസർ പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ; പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്;ത്തകര്; വ്യക്തമാക്കിയിട്ടുണ്ട്. 300 കോടി രൂപ മുതല്; മുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ശ്രദ്ധ കപൂർ അരു
ബാഹുബലി ഹിറ്റായതോടെ ആരംഭിച്ചതാണ് പ്രഭാസിന്റെ വിവാഹ ചർച്ചകൾ. പ്രഭാസ് വിവാഹം കഴിക്കാത്തതെന്തെന്നും അനുഷ്‌ക ഷെട്ടിയുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചെന്നും തർക്കങ്ങൾ കൊഴുത്തു. പലതവണ അനുഷ്‌കയുമായുള്ള വിവാഹ വാർത്തകൾ ഇതിനോടകം തന്നെ പ്രചരിച്ചെങ്കിലും ഇരുവരും സുഹൃത്തുക്കൾ മാത്രമാണെന്ന് അറിയിക്കുകയായിരുന്നു. എന്നാലിപ്പോൾ പുറത്ത് വരുന്ന സൂചനയനുസരിച്ച് വധുവിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഈ മാസം തന്നെ അറുതിയാകും.
വിവാഹത്തിനെ ക്കുറിച്ചും തന്റെ ഭാവി വധുവിനെക്കുറിച്ചും ഒക്ടോബർ 23 ന് തന്റെ പിറന്നാൾ ദിനത്തിൽ താരം ആരാധകരെ അറിയിക്കുമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം വധുവിന്റേതെന്ന പേരിൽ ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്.
സൂജീത് റെഡ്ഡി സംവിധാനം ചെയ്യുന്ന സാഹോയുടെ തിരക്കിലാണ് പ്രഭാസിപ്പോൾ സാഹോയുടെ രണ്ടാമത്തെ ടീസർ പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ; പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്;ത്തകര്; വ്യക്തമാക്കിയിട്ടുണ്ട്. 300 കോടി രൂപ മുതല്; മുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ശ്രദ്ധ കപൂർ അരുൺ വിജയ്, നീല് നിതിൻ മുകേഷ്, ജാക്കി ഷ്‌റോഫ് എന്നിങ്ങനെ ഒരു വലിയ താരനിര വേഷമിടുന്നു.