- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ പുത്തൻ ചിത്രമായ സാഹോയിലെ ദൃശ്യങ്ങൾ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനിച്ച് പ്രഭാസ്; 'ഷേയ്ഡ്സ് ഓഫ് സഹോ' എന്ന പരമ്പരയിലെ ആദ്യ വീഡിയോ പ്രഭാസ് പുറത്ത് വിട്ടത് യുവി ക്രിയേഷൻസിന്റെ ഫേസ്ബുക്ക് പേജിലൂടെ; മിനിട്ടുകൾ തികയും മുൻപ് ഒരു ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ യൂട്യൂബിൽ വൈറൽ
പിറന്നാൾ ദിനമായ ഒക്ടോബർ 23-ന് സൂപ്പർ സ്റ്റാർ പ്രഭാസ് തന്റെ ആരാധകർക്കായി തന്റെ പുതിയ ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ സാഹോയിലെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പങ്കുവച്ചതിന്റെ ത്രില്ലിലാണ് ഏവരും. ചിത്രത്തിന്റെ നിർമ്മാതാക്കളായ യുവി ക്രിയേഷൻസിന്റെ ഫേസ്‌ബുക് പേജിലൂടെയാണ് 'ഷേഡ്സ് ഓഫ് സാഹോ' എന്ന പരമ്പരയിലെ ആദ്യ വീഡിയോ പ്രഭാസ് പുറത്തിറക്കിയത്. യൂട്യൂബിലും അപ്‌ലോഡ് ചെയ്ത വീഡിയോ മിനിറ്റുകൾക്കുള്ളിൽ തന്നെ ഒരു ലക്ഷത്തിലേറെ പേർ കണ്ടു. ചിത്രത്തിലെ രംഗങ്ങൾക്ക് പുറമേ അബുദാബിയിലെ ചിത്രീകരണ ദൃശ്യങ്ങളും അടങ്ങുന്നതാണ് ആദ്യ വീഡിയോ. ബാഹുബലി: ദി കൺക്ലൂഷൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ സിനിമാപ്രേമികൾക്ക് മുന്നിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയിൽ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക. ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്
പിറന്നാൾ ദിനമായ ഒക്ടോബർ 23-ന് സൂപ്പർ സ്റ്റാർ പ്രഭാസ് തന്റെ ആരാധകർക്കായി തന്റെ പുതിയ ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ സാഹോയിലെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പങ്കുവച്ചതിന്റെ ത്രില്ലിലാണ് ഏവരും. ചിത്രത്തിന്റെ നിർമ്മാതാക്കളായ യുവി ക്രിയേഷൻസിന്റെ ഫേസ്‌ബുക് പേജിലൂടെയാണ് 'ഷേഡ്സ് ഓഫ് സാഹോ' എന്ന പരമ്പരയിലെ ആദ്യ വീഡിയോ പ്രഭാസ് പുറത്തിറക്കിയത്. യൂട്യൂബിലും അപ്‌ലോഡ് ചെയ്ത വീഡിയോ മിനിറ്റുകൾക്കുള്ളിൽ തന്നെ ഒരു ലക്ഷത്തിലേറെ പേർ കണ്ടു.
ചിത്രത്തിലെ രംഗങ്ങൾക്ക് പുറമേ അബുദാബിയിലെ ചിത്രീകരണ ദൃശ്യങ്ങളും അടങ്ങുന്നതാണ് ആദ്യ വീഡിയോ. ബാഹുബലി: ദി കൺക്ലൂഷൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ സിനിമാപ്രേമികൾക്ക് മുന്നിലെത്തുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയിൽ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക. ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. റൺ രാജാ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കർ-എഹ്സാൻ-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിർവഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്.