ചെന്നൈ: ചിക്ക് പുക്ക് ചിക്ക് പുക്ക് ചിക്ക് റൈലേ..... ഇന്ത്യൻ സിനിമിലെ മൈക്കിൾ ജാക്സണാണ് പ്രഭു ദേവ. പ്രഭുദേവയ്‌ക്കൊപ്പം നൃത്തം ചെയ്യാൻ പേടിയും ഹരവുമാണ് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും എന്നാൽ ലക്ഷ്മി മേനോന് ഈ പേടിയില്ല. പ്രഭു ദേവയ്ക്കൊപ്പം ഡാൻസ് കളിച്ച് പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ ലക്ഷ്മി വിശ്വാസമുണ്ട് എന്ന് പറയും. സിനിമയിൽ വരുന്നതിന് മുൻപേ ഞാൻ നൃത്തം അഭ്യസിക്കുന്നുണ്ടെന്നും പിടിച്ചു നിൽക്കാൻ കഴിയും എന്നുമാണ് ലക്ഷ്മി പറയുന്നത്.

സംവിധാനത്തിനും ഡാൻസ് കൊറിയോഗ്രാഫിക്കും ഇടവേള നൽകി അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വീണ്ടും പ്രഭു ദേവ. എംഎസ് അർജുൻ സംവിധാനം ചെയ്യുന്ന യങ് മങ് സങ് എന്ന കോമഡി തമിഴ് ചിത്രത്തിലാണ് നിലവിൽ പ്രഭുദേവ അഭിനയിക്കുന്നത്. ലക്ഷ്മി മേനോനാണ് ചിത്രത്തിൽ നായികയായെത്തുന്നതത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ലക്ഷ്മി തമിഴിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും യങ് മങ് സങ്ങിനുണ്ട്.

രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലക്ഷ്മി മേനോൻ ഒരു നായിക എന്ന നിലയിൽ വളർന്നത് തമിഴകത്താണ്. ദിലീപിനൊപ്പം അഭിനയിച്ച അവതാരമാണ് ലക്ഷ്മി ചെയ്ത രണ്ട് മലയാള സിനിമകളിൽ ഒന്ന്