- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ നിർമ്മാതാവും മാധ്യമപ്രവർത്തകനുമായ പ്രദീപ് ഗുഹ അന്തരിച്ചു; അന്ത്യം അർബുദ ബാധയെത്തുടർന്ന് മുംബൈയിൽ
മുംബൈ: ബോളിവുഡ് സിനിമ നിർമ്മാതാവും മാധ്യമ പ്രവർത്തകനുമായിരുന്നു പ്രദീപ് ഗുഹ അന്തരിച്ചു. 68 വയസായിരുന്നു. കാൻസർ ബാധിതനായി മുംബൈയിലെ കോകിലാബെൻ ദീരുഭായ് അംബാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ പാപിയ ഗുഹയും മകൻ സൻകെത് ഗുഹയുമാണ് പ്രദീപിന്റെ മരണവാർത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
മീഡിയ, അഡ്വർട്ടൈസിങ്, മാർക്കറ്റിങ് ബ്രാൻഡിങ് മേഖലയിൽ നാലു പതിറ്റാണ്ടു നീണ്ടു നിൽക്കുന്ന പ്രവർത്തന പരിചയമുണ്ട് പ്രദീപ് ഗുഹയ്ക്ക്. ടൈംസ് ഗ്രൂപ്പുമായി ചേർന്ന് 30 വർഷം പ്രവർത്തിച്ചു. കമ്പനിയുടെ പ്രസിഡന്റായും പ്രവർത്തിച്ചു. തുടർന്ന് സീ എന്റർടെയ്ന്മെന്റിന്റെ സിഇഒ ആയും മൂന്നു വർഷമുണ്ടായിരുന്നു. ഇപ്പോൾ 9എക്സ് മീഡിയയുടെ എംഡിയായി പ്രവർത്തിച്ചു വരികയായിരുന്നു.
ഹൃത്വിക് റോഷനും കരിഷ്മ കപൂറും ഒന്നിച്ച ഫിസ, ഫിർ കബി ഉൾപ്പടെയുള്ള ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മനോജ് വാജ്പെയീ, പ്രിയങ്ക ചോപ്ര, സുഭാഷ് ഗായ്, ലാറ ദത്ത, അദ്നാൻ സാമി തുടങ്ങിയ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.