- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് കവിയും മാധ്യമ പ്രവർത്തകനുമായ പ്രദീപ് കുറത്തിയാടൻ; അപകടം ഉണ്ടായത് പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച്: മരണ കാരണം തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവ്
ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കവിയും മാധ്യമ പ്രവർത്തകനുമായ പ്രദീപ് കുറത്തിയാടൻ മരിച്ചു. 48 വയസ്സായിരുന്നു. ദേശീയപാത 66 ൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപത്തെ ട്രാഫിക് സിഗ്നലിന് സമീപം രാത്രിയിലുണ്ടായ അപകടത്തിലാണ് പ്രദീപിന്റെ മരണം. പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് പിന്നിൽ ഉണ്ടായ ആഴമേറിയ മുറിവാണ് മരണകാരണം. അപകടം നടന്ന ഉടൻ തന്നെ പ്രദീപിനെ തൊട്ടടുത്തുള്ള പരബ്രഹ്മം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി ഗവ: ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുജനങ്ങൾക്ക് വിട്ടു നൽകും. മലയാളികൾ നെഞ്ചേറ്റിയ നിരവധി കവിതകൾ പ്രദീപിന്റെതായി ഉണ്ട്. കാവ്, കഴുവേറി കാറ്റ് തുടങ്ങിയവയാണ് പ്രദീപിന്റെ പ്രധാന രചനകൾ