- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം വെറും 12 രൂപ അടച്ചാൽ അപകടത്തിൽ മരിച്ചാൽ രണ്ട് ലക്ഷം; വികലാംഗനായാൽ ഒരു ലക്ഷവും; 330 രൂപ അടച്ചാൽ എങ്ങനെ മരിച്ചാലും രണ്ട് ലക്ഷം: പ്രധാനമന്ത്രിയുടെ ഈ പദ്ധതിയിൽ ചേരാൻ എന്തിനാണ് ഇനിയും നിങ്ങൾ വൈകുന്നത്?
ന്യൂഡൽഹി: ഫേസ്‌ബുക്കിൽ ഇരുന്ന് വെറുതേ മറ്റുള്ളവരെ വിമർശിച്ച് സമയം കളയുന്ന നേരത്ത് ഒരു ഫോം ഫിൽ ചെയ്തു പാവപ്പെട്ട ഒരാളെ നിങ്ങൾക്ക് സഹായിച്ചു കൂടേ..? വെറും 12 രൂപ കൊടുത്താൽ പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കുന്നതടക്കം പ്രധാനപ്പെട്ട രണ്ട് പദ്ധതികൾക്കാണ് ഈ മാസം 30ന് മുമ്പാണ് അപേക്ഷ നൽകേണ്ടത്. കുറഞ്ഞവരുമാനക്കാരെ ഇൻഷുറൻസ് പരിരക്ഷയ്ക്ക്
ന്യൂഡൽഹി: ഫേസ്‌ബുക്കിൽ ഇരുന്ന് വെറുതേ മറ്റുള്ളവരെ വിമർശിച്ച് സമയം കളയുന്ന നേരത്ത് ഒരു ഫോം ഫിൽ ചെയ്തു പാവപ്പെട്ട ഒരാളെ നിങ്ങൾക്ക് സഹായിച്ചു കൂടേ..? വെറും 12 രൂപ കൊടുത്താൽ പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കുന്നതടക്കം പ്രധാനപ്പെട്ട രണ്ട് പദ്ധതികൾക്കാണ് ഈ മാസം 30ന് മുമ്പാണ് അപേക്ഷ നൽകേണ്ടത്.
കുറഞ്ഞവരുമാനക്കാരെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ഇൻഷുറൻസ് സ്‌കീമുളുടെ അപേക്ഷാ തീയ്യതിയാണ് ഇനിയും മാറ്റേണ്ടത്. പദ്ധതിയിൽ ചേരാൻ ഇനി അവശേഷിക്കുന്ന് പത്ത് ദിവസം മാത്രമാണ് നവംബർ 30 വരെയാണ് തീയ്യതി. പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോചന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, എന്നിങ്ങനെ രണ്ട് പ്ലാനുകളാണ് ഈ സ്‌കീമുകളാണ് ഉള്ളത്. കുറഞ്ഞവരുമാനക്കാർക്ക് വേണ്ടിയുള്ളതാണ് പദ്ധതികളെങ്കിലും ഇന്ത്യൻ പൗരത്വവും ബാങ്ക് അക്കൗണ്ടുമുള്ള ആർക്കും ഈ രണ്ട് പദ്ധതികളിൽ അംഗമാകാം.
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം ഈ പദ്ധതിയിൽ അംഗമായാൽ അപകടത്തിൽ മരിച്ചാൽ 2 ലക്ഷം രൂപയും, അംഗവൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. വാർഷികപ്രീമിയം വെറും 12 രൂപ മാത്രമേയുള്ളൂ. 18 മുതൽ 70 വയസ് വരെ പ്രായവും, ബാങ്ക് അക്കൗണ്ടുമുള്ളവർക്ക് ഇതിൽ അംഗമാകാം. സ്വഭാവിക മരണം സംഭവിച്ചാൽ ഈ പോളിസി പ്രകാരം പണം ലഭിക്കില്ല. 70 വയസ് വരെ ഇൻഷുറൻസ് സംരക്ഷണം കിട്ടും.
പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന
പ്രധാനമന്ത്രി ജീവൻ ഭീമാ യോജന പ്രകാരം 2 ലക്ഷം രൂപയാണ് പോളിസിയുടമയുടെ മരണശേഷം അവകാശികൾക്ക് ലഭിക്കുക. ഏത് തരത്തിലുള്ള മരണത്തിനും പണം ലഭിക്കും. 330 രൂപയാണ് ഈ പോളിസിയുടെ വാർഷികപ്രീമിയം. 18 മുതൽ 50 വരെ വയസുള്ള, ബാങ്ക് അക്കൗണ്ടുള്ള ഏതൊരാൾക്കും ഇതിൽ അംഗമാകാം. 55 വയസ് വരെ മാത്രമേ പോളിസിയുടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ.
ഒരാൾക്ക് തന്നെ ഈ രണ്ട് പദ്ധതികളിലും ചേരാവുന്നതാണ്. മറ്റ് സ്വകാര്യകമ്പനികളുടെ ഇൻഷുറൻസ് പോളിസികൾ ഉള്ളവർക്കും ഇതെടുക്കാം. ഒരിക്കൽ ചേർന്നുകഴിഞ്ഞാൽ പ്രീമിയം തുക ഏല്ലാവർഷവും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി അടഞ്ഞുകൊള്ളും. പദ്ധതി തുടരാൻ താൽപര്യമില്ലെങ്കിൽ നിർത്തുകയും ചെയ്യാം. ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ ഈ പദ്ധതികളിൽ ചേരാൻ സാധിക്കുകയുള്ളൂ.
വെറും 312 രൂപയ്ക്ക് കിട്ടാവുന്ന നല്ലൊരു ഇൻഷുറൻസ് പ്‌ളാൻ ആണ് കേന്ദ്രസർക്കാൻ നടപ്പാക്കിയിരിക്കുന്നത്. എല്ലാവരും സ്വന്തം ബാങ്കുമായി ബന്ധപ്പെട്ട് പദ്ധതിയിൽ അംഗമാകാൻ ശ്രമിക്കുക. ഈ പദ്ധതികളിൽ അംഗമാകാനുള്ള അവസാനദിവസം ഈ മാസം 30 ആണെന്നത് മറക്കരുത്.
രാജ്യത്താകമാനമുള്ള സാധാരണ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി കഴിഞ്ഞ വർഷമാരംഭിച്ച ജനധനപദ്ധതിയുടെ തുടർച്ചയായി ഇൻഷുറൻസ് സേവനങ്ങൾ എല്ലാവരിലും എത്തിക്കുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതികളാണിവ. പരിരക്ഷച്ചെലവ് ഏറ്റവും കുറച്ചും ലളിതമായ നടപടി ക്രമങ്ങളിലൂടെയും സുരക്ഷാ ബീമാ പദ്ധതി അപകടങ്ങളിൽപ്പെടുന്നവർക്ക് പരിരക്ഷ നൽകുമ്പോൾ സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസിയാണ് ജീവൻ ജ്യോതി ബീമാ യോജന.
നിലവിലുള്ള അപകട ഇൻഷുറൻസ് പോളിസികളെയും ലൈഫ് ഇൻഷുറൻസ് പോളിസികളെയും സമാന പരിരക്ഷയ്ക്കായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ പ്രീമിയം ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് സർക്കാറിന്റെ പോളിയുടെ പ്രധാന പ്രത്യേകത. പ്രധാനമന്ത്രി ഇൻഷുറൻസ് പദ്ധതി'കളിൽ പങ്കെടുക്കുന്ന എല്ലാ സ്വകാര്യ - പൊതുമേഖലാ ബാങ്കുകളിലും സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് പോളിസി എടുക്കാം.
ആർക്കൊക്കെ ചേരാം, പ്രായപരിധി എത്ര?
18 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവർക്കു സുരക്ഷാ ബീമാ യോജനയിൽ ചേരാം. 50 വയസ്സുവരെ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ചേരാമെങ്കിലും പരിരക്ഷ ലഭിക്കാൻ 55 വയസു വരെ മാത്രമേ അർഹതയുണ്ടാവുകയുള്ളൂ. ഒരാൾക്ക് സുരക്ഷാ ബീമാ യോജനയിലും ജ്യോതി യോജനയിലും ഒരുമിച്ച് അംഗമാകാൻ നിരോധനമില്ല. ഒന്നിലധികം ബാങ്ക് ശാഖകളിൽ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഏതെങ്കിലും ഒരു അക്കൗണ്ടിലൂടെ മാത്രമേ പോളിസിയിൽ ചേരാനാവൂ.
വിവിധ ഇൻഷുറൻസ് കമ്പനികളുമായി ബാങ്കുകൾ ഏർപ്പെട്ടിരിക്കുന്ന മാസ്റ്റർ പോളിസികളിലൂടെയാണ് ഇൻഷുറൻസ് പോളിസികൾ നടപ്പാക്കുന്നത്. ഇൻഷുറൻസ് നൽകുന്ന കമ്പനികൾ നൽകേണ്ടിവരുന്ന റീ ഇൻഷുറൻസ് ചെലവുകളിൽ 50% വരെ കേന്ദ്ര സർക്കാർ സൗജന്യം നൽകിയാണ് ജീവൻ ജ്യോതി ബീമാ യോജന ലഭ്യമാക്കുന്നത്.
നിലവിൽ മറ്റ് ഇൻഷുറൻസ് പരിരക്ഷകളൊന്നും വാങ്ങിയിട്ടില്ലാത്ത നിർമ്മാണ മേഖലയിലെ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങിയവർക്കൊക്കെ പ്രധാനമന്ത്രി ഇൻഷുറൻസ് പരിരക്ഷ ഗുണം ചെയ്യും. നിലവിൽ മറ്റ് ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ വീട്ടമ്മമാർക്കും 'പ്രധാനമന്ത്രി ഇൻഷുറൻസ്' പോളിസികൾ പ്രയോജനപ്പെടുത്താം. അതുകൊണ്ട് എത്രയും വേഗം ഈ പദ്ധതികൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.