- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തത്തിൽ കുളിച്ച കുഞ്ഞ് ഒന്ന് കരയാൻ പോലും ആകാതെ പുറത്തേക്ക് ഇഴഞ്ഞു വന്നു; ശുചിമുറിയുടെ കതകിന് സമീപം എത്തിയപ്പോഴേക്കും മരിച്ചു വീണു; പ്രദ്യുമാൻ എന്ന കുട്ടിക്ക് പിന്നാലെ ഡ്രൈവർ ശുചിമുറിയിലേക്ക് കടക്കുന്നതും സിസിടിലി ദൃശ്യങ്ങളിൽ പതിഞ്ഞു: റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടി ആക്രമിക്കപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
ന്യൂഡൽഹി: ഗുരുഗ്രാമിലെ റയൻ ഇന്റർനാഷനൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രദ്യുമാൻ ഠാക്കൂർ മരിക്കുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു കണ്ടെടുത്തു. ശുചിമുറിക്കു പുറത്തുനിന്നുള്ള സിസിടിവി ക്യാമറകളിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിച്ചത്. ഇതിൽനിന്നാണ് കുട്ടിയുടെ അവസാന നിമിഷങ്ങൾ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കു്ട്ടിയെ കൊന്നത് അശോക് കുമാർ ആണെന്നതിന് ഉള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കുട്ടി ശുചമിറിയിലേക്ക് കയറുന്നതും തൊട്ടു പിന്നാലെ അശോക് കുമാർ എന്ന ഡ്രൈവർ പ്രവേശിക്കുന്നതും സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം രക്തത്തിൽ കുളിച്ചു പ്രദ്യുമൻ ഠാക്കൂർ പുറത്തേക്ക് ഇഴഞ്ഞു വരുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ ശുചിമുറിയുടെ കതകിനു സമീപം എത്തുമ്പോഴേക്കും കുട്ടി മരിച്ചുവീഴുകയായിരുന്നു. ഭിത്തിയിലെല്ലാം രക്തക്കറ പുരണ്ടു. അവിടെനിന്നാണ് കുട്ടിയെ മറ്റുള്ളവർ കണ്ടെത്തിയത്. മിനിറ്റുകൾക്കുള്ളിലുണ്ടായ അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ
ന്യൂഡൽഹി: ഗുരുഗ്രാമിലെ റയൻ ഇന്റർനാഷനൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രദ്യുമാൻ ഠാക്കൂർ മരിക്കുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു കണ്ടെടുത്തു. ശുചിമുറിക്കു പുറത്തുനിന്നുള്ള സിസിടിവി ക്യാമറകളിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിച്ചത്. ഇതിൽനിന്നാണ് കുട്ടിയുടെ അവസാന നിമിഷങ്ങൾ കണ്ടെടുത്തത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കു്ട്ടിയെ കൊന്നത് അശോക് കുമാർ ആണെന്നതിന് ഉള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കുട്ടി ശുചമിറിയിലേക്ക് കയറുന്നതും തൊട്ടു പിന്നാലെ അശോക് കുമാർ എന്ന ഡ്രൈവർ പ്രവേശിക്കുന്നതും സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം രക്തത്തിൽ കുളിച്ചു പ്രദ്യുമൻ ഠാക്കൂർ പുറത്തേക്ക് ഇഴഞ്ഞു വരുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ ശുചിമുറിയുടെ കതകിനു സമീപം എത്തുമ്പോഴേക്കും കുട്ടി മരിച്ചുവീഴുകയായിരുന്നു. ഭിത്തിയിലെല്ലാം രക്തക്കറ പുരണ്ടു. അവിടെനിന്നാണ് കുട്ടിയെ മറ്റുള്ളവർ കണ്ടെത്തിയത്.
മിനിറ്റുകൾക്കുള്ളിലുണ്ടായ അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴുത്തിൽ കത്തി കൊണ്ടുള്ള രണ്ട് മുറിവുകളുണ്ട്. ഒരു മുറിവു ശ്വാസനാളിയെ മുറിച്ചുകളഞ്ഞു. ഇതാണ് സഹായത്തിനായി കരയാൻപോലും കുട്ടിക്കു കഴിയാതായത്.
അതേസമയം, അറസ്റ്റിലായ ബസ് കണ്ടക്ടർ അശോക് കുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്‌കൂളിന്റെ ശുചിമുറിയിൽ വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരൻ പ്രദ്യുമൻ ഠാക്കൂറിനെ കഴുത്തറുത്തനിലയിൽ കണ്ടെത്തിയത്.