- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രജീഷ് വധം: പ്രതികളെ പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി; നാളെയും തെളിവെടുപ്പ് തുടരും

കണ്ണുർ: ചക്കരക്കൽ മിടാവിലോട് പ്രശാന്തിയിൽ ഇ. പ്രജീഷ് (33) കൊലക്കേസിലെ പ്രതികളായ മിടാവിലോട് സ്വദേശി അബ്ദുൾ ഷുക്കുർ, പനയത്താംപറമ്പ് കല്ലുള്ളതിൽ ഹൗസിൽ പ്രശാന്തൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ബുധനാഴ്‌ച്ച ഉച്ചയോടെ ചക്കരക്കൽ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ വീണ്ടും ചോദ്യം ചെയ്തു.
വൈകുന്നേരം അഞ്ചു മണിയോടെ രണ്ടാം പ്രതി പ്രശാന്തിനെ പനയത്താംപറമ്പിലെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു. നാളെയും തെളിവെടുപ്പ് തുടരുമെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സമയം പ്രതി ഉപയോഗിച്ച വസ്ത്രം, പ്രജീഷിന്റെ ഫോൺ, കൊല നടന്ന സ്ഥലത്തു നിന്ന് പൊതുവാച്ചേരി മണിക്കയിൽ കനാലിലേക്ക് മൃതദേഹവുമായി പ്രതി പോയ വഴി എന്നിവ ഇനി കണ്ടെത്തേണ്ടതുണ്ട്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിലൂടെയും തെളിവെടുപ്പു കൊണ്ടും തെളിവുകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് സൂചന.
സി ഐ സത്യനാഥൻ, എസ് ഐ മാരായ രാജീവൻ, ബിജു, എ എസ് ഐ മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം വെള്ളിയാഴ്ച ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതിയെയും കൊണ്ട് കീഴടങ്ങിയതിനു ശേഷം പൊലിസ് തെളിവെടുപ്പ് നടത്തിയിരുന്നു.നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും തേക്കുമരം മോഷ്ടിച്ച വിവരം പൊലിസിൽ അറിയിച്ച വൈരാഗ്യത്താലാണ് പ്രജീഷിനെ കൊന്നതെന്ന് ഷുക്കൂർ മൊഴി നൽകിയിട്ടുണ്ട്.


