ന്യൂഡൽഹി: അടുത്ത വർഷം 80 ലക്ഷം കുട്ടികളെ സ്‌കൂൾ ചലോ അഭിയാൻ പദ്ധതിയിലൂടെ സ്‌കൂളിലെത്തിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ  പറഞ്ഞു. ലോക സാക്ഷരതാ ദിന പരിപാടികളുടെ ഭാഗമായി സംസാരിക്കവേയണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 70-80 ലക്ഷം കുട്ടികൾ സ്‌കൂളിൽ പോകുന്നില്ല. ഇതൊരു വലിയ പ്രശ്‌നമായിട്ടാണ് കേന്ദ്ര സർക്കാർ കാണുന്നത്. പദ്ധതിയിലൂടെ ഇത്തരം കുട്ടികളെ സ്‌കൂളിൽ എത്തിക്കുകയാണ് ലക്ഷ്യം. ചില സംസ്ഥാനങ്ങൾ ഇതിനോടകം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അടുത്ത വർഷം മുതൽ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ 81 ശതമാനം സാക്ഷരത കൈവരിച്ചു. ഇതോടൊപ്പം ഡിജിറ്റൽ സാക്ഷരതയിലും ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ 81 ശതമാനം സാക്ഷരത കൈവരിച്ചു. ഇതോടൊപ്പം ഡിജിറ്റൽ സാക്ഷരതയിലും ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു