- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ നിശബ്ദതയെക്കുറിച്ച് ചോദിച്ചപ്പോൾ എന്റെ മകൻ മരിച്ചു കിടക്കുമ്പോൾ ഞാൻ നർത്തകിക്ക് പിന്നാലെ പോയെന്ന് കളിയാക്കി ബിജെപി എംപി; മൈസുരു എംപി പത്ത് ദിവസത്തിനകം മാപ്പ് ചോദിക്കണമെന്ന് നടൻ; പ്രകാശ് രാജും ബിജെപിയും തമ്മിലെ പോര് മുറുകുന്നു
ബംഗളുരു: വ്യക്തിപരമായി അധിക്ഷേപിച്ച ബിജെപി എംപി പ്രതാപ് സിംഗിനെതിരെ നടൻ പ്രകാശ് രാജ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്ത മൈസുരു എംപി പ്രതാപ് സിങ് പത്ത് ദിവസത്തിനകം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. മാപ്പ് പറയാത്ത പക്ഷം എംപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനായിരുന്നു എംപിയുടെ വിമർശനം. ഇതിന് ബദലായി മകൻ മരിച്ചു കിടക്കുമ്പോൾ പ്രകാശ് രാജ് നർത്തകിക്ക് പിന്നാലെ പോയെന്നായിരുന്നു പ്രതാപ് സിംഗിന്റെ പ്രസ്താവന. താൻ രാഷ്ട്രീയമായ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അവർക്ക് തന്നെ പരിഹസിക്കാനോ കഥകൾ പ്രചരിപ്പിക്കാനോ കഴിയില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ഞാൻ മോദിയുടെ നിശബ്ദതയെക്കുറിച്ച് ചോദിച്ചപ്പോൾ എന്റെ മകൻ മരിച്ചു കിടക്കുമ്പോൾ ഞാൻ നർത്തകിക്ക് പിന്നാലെ പോയെന്നാണ് അയാൾ പറയുന്നത്-പ്രകാശ് രാജ് പറഞ്ഞു. 2004ലാണ് പ്രകാശ് രാജിന്റെ നാല് വയസുകാരൻ മകൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്
ബംഗളുരു: വ്യക്തിപരമായി അധിക്ഷേപിച്ച ബിജെപി എംപി പ്രതാപ് സിംഗിനെതിരെ നടൻ പ്രകാശ് രാജ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്ത മൈസുരു എംപി പ്രതാപ് സിങ് പത്ത് ദിവസത്തിനകം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. മാപ്പ് പറയാത്ത പക്ഷം എംപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനായിരുന്നു എംപിയുടെ വിമർശനം. ഇതിന് ബദലായി മകൻ മരിച്ചു കിടക്കുമ്പോൾ പ്രകാശ് രാജ് നർത്തകിക്ക് പിന്നാലെ പോയെന്നായിരുന്നു പ്രതാപ് സിംഗിന്റെ പ്രസ്താവന. താൻ രാഷ്ട്രീയമായ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അവർക്ക് തന്നെ പരിഹസിക്കാനോ കഥകൾ പ്രചരിപ്പിക്കാനോ കഴിയില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ഞാൻ മോദിയുടെ നിശബ്ദതയെക്കുറിച്ച് ചോദിച്ചപ്പോൾ എന്റെ മകൻ മരിച്ചു കിടക്കുമ്പോൾ ഞാൻ നർത്തകിക്ക് പിന്നാലെ പോയെന്നാണ് അയാൾ പറയുന്നത്-പ്രകാശ് രാജ് പറഞ്ഞു.
2004ലാണ് പ്രകാശ് രാജിന്റെ നാല് വയസുകാരൻ മകൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. മകന്റെ വിയോഗത്തിലുള്ള ദുഃഖത്തെ പോലും എംപി അപമാനിച്ചതായി പ്രകാശ് രാജ് പറഞ്ഞു. താനും ഭാര്യയും ഇന്നും മകന്റെ വിയോഗ ദുഃഖത്തിൽ നിന്ന് മോചിതരായിട്ടില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.



