- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി പ്രകാശാനന്ദ അന്തരിച്ചു; വിടവാങ്ങുന്നത് ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിച്ച സന്യാസി വര്യൻ; 22-ാം വയസ്സിൽ ശിവഗിരിയിലെത്തിയ ശ്രീനാരായണ ഗുരുവിന്റെ വൽസല ശിഷ്യൻ; വേദ പണ്ഡിതനായ സന്യാസിവര്യൻ ഓർമ്മയാകുമ്പോൾ
വർക്കല: ശിവഗിരി ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ(99) അന്തരിച്ചു. 1922 ഡിസംബറിലാണ് ജനനം. ഇരുപത്തിരണ്ടാം വയസ്സിൽ ശിവഗിരിയിലെത്തിയ പ്രകാശാനന്ദ 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു വൈകിട്ട് അഞ്ചിന് സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു.
സനാതന മൂല്യങ്ങളുടെ വെളിച്ചമാണ് സന്യാസിമാരെന്ന് ആഹ്വാനം ചെയ്ത സന്യാസിയായിരുന്നു പ്രകാശാനന്ദു. സമൂഹത്തിന് നേർവഴി കാട്ടുന്ന സന്യാസിമാർ വിളക്കും വെളിച്ചവുമാണ്. അതിമഹത്തായ ആർഷഭാരത സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും വെളിച്ചം സമൂഹത്തിന്റെ ഉദ്ധാരണത്തിനായി പ്രകാശിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന ത്യാഗിയാണ് സന്യാസിമാർ. ഇങ്ങനെ അന്യജീവന് ഉതകിയും പരോപകാരികളായും നിലകൊള്ളുന്ന സന്യാസിമാർ എല്ലാ ഭൗതിക സുഖങ്ങളെയും ത്യജിച്ചവരാണ് എന്ന് ഓർമ്മപ്പെടുത്തിയ വ്യക്തി.
ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ. രണ്ട് വർഷത്തോളം ആരോഗ്യപരമായ പ്രശ്നങ്ങളേത്തുടർന്ന് വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ശിവഗിരിയെ മതനിരപേക്ഷമായി നിലനിർത്തുന്നതിൽ സ്വാമി വഹിച്ച പങ്കു വലുതാണ്. ശാശ്വതീകാന്ദാ പക്ഷത്തെ തോൽപ്പിച്ച് മഠത്തിന്റെ ഭരണം പ്രകാശാനന്ദപക്ഷം പിടിച്ചെടുത്തത് വലിയ വിവാദമായിരുന്നു.