നടൻ മോഹൻലാലിന്റെ മകൻ പ്രണവുമായുള്ള ബന്ധം വ്യക്തമാക്കി പ്രിയദർശന്റെ മകൾ കല്ല്യാണി. അപ്പുചേട്ടൻ ഞങ്ങളുടെ ഫാമിലി സർക്കിളിൽ കുട്ടികളുടെ ഹീറോയാണ്. ഒരു ടീ ഷർട്ടും പാന്റും ചപ്പലുമുണ്ടെങ്കിൽ അപ്പുച്ചേട്ടൻ(പ്രണവ്) ജീവിക്കും. ഇത്രയും വലിയ ഒരു നടന്റെ മകൻ ഇത്ര ലാളിത്വത്തോടെ ജീവിക്കുന്നു. ഞങ്ങൾക്കെല്ലാം ചേട്ടനോട് ആരാധനയാണ്.

ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്ന് വാർത്ത വന്നു. ഇത് കണ്ട് ഞങ്ങൾ ഒരുപാട് ചിരിച്ചു. വാർത്ത കണ്ട് അന്നു തന്നെ ചേട്ടൻ ഞങ്ങൾ ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. കുട്ടിക്കാലം മുതൽ തന്റെ സുഹ്യത്തും ചേട്ടനുമാണ് അപ്പുച്ചേട്ടൻ. കല്ല്യാണി പറയുന്നു.