- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിയായി ഗിറ്റാർ വായിച്ച് പ്രണവ് മോഹൻലാൽ; മുടിവെട്ടി സ്റ്റൈലൻ പയ്യനായ താര പുത്രന്റെ ഫസ്റ്റ് സീൻ കൊച്ചിയിൽ ചിത്രീകരിച്ചു: ജിത്തു ജോസഫ് ചിത്രം ആദിയുടെ ഷൂട്ടിങ് വിശേഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂർ
ഗിറ്റാറും കയ്യിലേന്തി വളരെ സ്റ്റൈലിഷായി പ്രണവ് മോഹൻലാൽ കാമറയ്ക്ക് മുന്നിലെത്തി. ആദി എന്ന ജിത്തു ജോസഫ് ചിത്രത്തിലെ പ്രണവിന്റെ ആദ്യ ഷോട്ട് ഇങ്ങനെയായിരുന്നു. ആന്റണി പെരുമ്പാവൂരാണ് ആദിയുടെ വിശേഷം ആദ്യം ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. പ്രണവ് പ്രത്യക്ഷപ്പെട്ട ആദിയുടെ ആദ്യ ഫോട്ടോ ലാലേട്ടൻ ഫാൻസ് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്. പ്രണവ് ഉൾപ്പെടുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലറാണ് ആദി. ചിത്രത്തിനായി പ്രണവ് വിദേശത്ത് പോയി പാർകൗർ പരിശീലിച്ചിരുന്നു. ആറു മാസത്തിലേറെയായി പ്രണവ് ആദിക്കായി ആരോഗ്യം ക്രമീകരിക്കുക ആയിരുന്നു.
ഗിറ്റാറും കയ്യിലേന്തി വളരെ സ്റ്റൈലിഷായി പ്രണവ് മോഹൻലാൽ കാമറയ്ക്ക് മുന്നിലെത്തി. ആദി എന്ന ജിത്തു ജോസഫ് ചിത്രത്തിലെ പ്രണവിന്റെ ആദ്യ ഷോട്ട് ഇങ്ങനെയായിരുന്നു. ആന്റണി പെരുമ്പാവൂരാണ് ആദിയുടെ വിശേഷം ആദ്യം ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്.
പ്രണവ് പ്രത്യക്ഷപ്പെട്ട ആദിയുടെ ആദ്യ ഫോട്ടോ ലാലേട്ടൻ ഫാൻസ് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്. പ്രണവ് ഉൾപ്പെടുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലറാണ് ആദി. ചിത്രത്തിനായി പ്രണവ് വിദേശത്ത് പോയി പാർകൗർ പരിശീലിച്ചിരുന്നു. ആറു മാസത്തിലേറെയായി പ്രണവ് ആദിക്കായി ആരോഗ്യം ക്രമീകരിക്കുക ആയിരുന്നു.
Next Story