- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛന്മാർക്ക് ശേഷം മക്കൾ ഒന്നിക്കുന്നു; പ്രണവ് മോഹൻ ലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്നത് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയെന്ന് വിവരം
മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണിയും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. പ്രണവിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നേരത്തെ കല്യാണി പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാർത്ത. പ്രിയദർശൻ തന്നെ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ ജോഡിയായിട്ട് ആയിരിക്കും കല്യാണി അഭിനയിക്കുക. അതേസമയം ചിത്രത്തിലെ നായകനായ മോഹൻലാലിന്റെ നായിക മഞ്ജു വാര്യരാണ്. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒരുക്കുന്നത്. മധു ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലമാണ് ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിൽ പ്രണവ് അഭിനയിക്കുന്ന കാര്യം പ്രിയദർശൻ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്. പ്രണവ് ചിത്രത്തിന്റെ ഭാഗമാവുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രിയദർശൻ കുറിച്ചു. കുഞ്ഞാലിമരക്കാരിലെ നാല് മരക്കാർമാരിൽ നിന്നാണ് കഥ പറയുന്നത്.
മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണിയും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. പ്രണവിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നേരത്തെ കല്യാണി പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാർത്ത.
പ്രിയദർശൻ തന്നെ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ ജോഡിയായിട്ട് ആയിരിക്കും കല്യാണി അഭിനയിക്കുക. അതേസമയം ചിത്രത്തിലെ നായകനായ മോഹൻലാലിന്റെ നായിക മഞ്ജു വാര്യരാണ്. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒരുക്കുന്നത്. മധു ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലമാണ് ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിൽ പ്രണവ് അഭിനയിക്കുന്ന കാര്യം പ്രിയദർശൻ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്. പ്രണവ് ചിത്രത്തിന്റെ ഭാഗമാവുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രിയദർശൻ കുറിച്ചു. കുഞ്ഞാലിമരക്കാരിലെ നാല് മരക്കാർമാരിൽ നിന്നാണ് കഥ പറയുന്നത്. നാല് മരക്കാർമാരിൽ ഒന്ന് മുതിർന്ന നടൻ മധുവും ഒന്നും മോഹൻലാലും അവതരിപ്പിക്കും. മറ്റു രണ്ടു മരക്കാർമാർക്കായുള്ള തിരച്ചിലിലാണ് അണിയറ പ്രവർത്തകർ.