ഇന്ദ്രജിത്ത് സുകുമാരൻ പൂർണിമ ഇന്ദ്രജിത്ത് താരദമ്പതികളുടെ മൂത്തമകളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. പതിനാറു വയസ്സിലേക്ക് കടന്നതേയുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ പ്രാർത്ഥനയ്ക്ക് വലിയ രീതിയിലുള്ള ആരാധകരുമുണ്ട്. ഇതിനോടകം തന്നെ തന്റെ ആലാപന പാടവം തെളിയിച്ച പ്രാർത്ഥന മികച്ച പിന്നണി ഗായിക കൂടിയാണ്. അടുത്തിടെ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെ പ്രാർത്ഥന ബോളിവുഡിലും അരങ്ങേറിയിരുന്നു. ഗോവിന്ദ് വസന്തയാണ് ഗാനത്തിന്റെ സംഗീത സംവിധായകൻ. ഗോവിന്ദിനൊപ്പമാണ് പ്രാർത്ഥന ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രാർത്ഥന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

ഇക്കുറി ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രാർത്ഥന എത്തിയിരിക്കുന്നത്. ട്രെഡീഷണൽ വസ്ത്രം ആണെങ്കിലും ഒരു മോഡേൺ ടച്ച് ഇവയ്ക്കുണ്ട്. 'അലോഹ' എന്ന് മാത്രമാണ് ക്യാപ്‌ഷനിൽ താരപുത്രി നൽകിയിരിക്കുന്നത്. എന്തായാലും പ്രാർത്ഥനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ പ്രതികരണങ്ങൾ അറിയിച്ചുകൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്.

 

 
 
 
View this post on Instagram

A post shared by Prarthana (@prarthanaindrajith)