പാറശ്ശാല: ഉത്സവപറമ്പിൽ വച്ച് പത്ത് വയസ്സ്‌കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ.പാറശ്ശാല മുരുക്കിൻകര നെടുവാൻവില പുത്തൻ വീട്ടിൽ പൊന്നുമുത്തുനാടാരുടെ മകൻ സെൽവരാജിനെയാണ്(46)പാറശ്ശാല പൊലീസ് പിടികൂടിയത്. ഈ മാസം 12ന് പാറശ്ശാല നെടുവാൻവിള നാഗരമ്മൻകോവിലിലെ തൃക്കാർത്തിക ഉത്സവദിവസമാണ് പീഡനം നടന്നത്. സംഭവത്തെക്കുറിച്ച് പാറശ്ശാല പൊലീസ് കഴിഞ്ഞ രണ്ടാഴ്ചയായി.

അന്വേഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളെ പാറശ്ശാലയിലെ വീട്ടിൽ നിന്നും പൊലീസ് പിടികൂടിയത്. നാഗരമ്മൻകോവിലിലെ തൃക്കാർത്തിക ഉത്സവ ദിവസം സന്ധ്യ കഴിഞ്ഞ് അമ്മയോടും അയൽവാസികളോടുമൊപ്പമാണ് കുട്ടി അമ്പലത്തിലേക്ക് പോയത്. അവിടെ തൃക്കാർത്തിക ദിവസമായതിനാൽ വലിയ തിരക്കായിരുന്നു. പ്രസാദ വിതരണത്തിന് ശേഷം തനിക്ക് ലഭിച്ച പായസം സുഹൃത്തുക്കളോടൊപ്പം അമ്പലപറമ്പിലെ തിരക്കില്ലാത്ത ഒരു ഭാഗത്തിരുന്ന് കഴിക്കുകയായിരുന്നു. ഇാെ സമയത്താണ് സെൽവരാജ് അവിടെ എത്തിയതും കുട്ടികളെ ശ്രദ്ധിച്ചതും. പിന്നീട് ഓരോന്നു പറഞ്ഞ് കുട്ടികളോട് ചങ്ങാത്തം കൂടി അവിടെ ഇരിക്കുകയായിരുന്നു.

പിന്നീട് ഇയാൾ പെൺകുട്ടിയെ മടിയിലിരുത്തുതകയും പിന്നീട് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാനും തലോടാനും തുടങ്ങുകയായിരുന്നുവെന്നും പാറശ്ശാല പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.ഇയാളെ ഭയന്ന് കുട്ടി പീഡനവിവരം വീട്ടിൽ അമ്മയോട് പറഞ്ഞില്ല. നേരത്തെ തന്നെ പിതാവ് മരിച്ച കുട്ടിക്ക് അമ്മ മാത്രമാണ് ഒപ്പമുള്ളത്. വീട്ടുജോലിക്ക് പോയാണ് കുട്ടിയെ അമ്മ വളർത്തി വന്നിരുന്നത്.

വീട്ടിൽ കാര്യം പറയാതിരുന്ന കുട്ടി പക്ഷേ പതിവില്ലാതെ സ്‌കൂളിൽ എപ്പോഴും അശ്രദ്ധമായി ഇരിക്കുന്നത് കണ്ട അദ്ധ്യാപിക സംശയം തോന്നിയത്കൊണ്ട് കുട്ടിയെ വിളിച്ച് കാര്യങ്ങൾതിരക്കിയപ്പോഴാണ് പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടി തുറന്ന് പറഞ്ഞത്.ഉടൻ തന്നെ അദ്ധ്യാപിക കുട്ടിയുടെ അമ്മയേയും ചൈൽഡ്ലൈൻ പ്രവർത്തകരേയും വിവരമറിയിക്കുകയായിരുന്നു.

പാറശ്ശാല പൊലീസിൽ ഇവർ നൽകിയ വിവരങ്ങളും ശെൽവരാജിനെക്കുറിച്ച് കുട്ടി നൽകിയ അടയാളങ്ങളും ഇയാളെ പിടികൂടാൻ സഹായിച്ചുവെന്നും പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ശെൽവരാജ് കൂലിപ്പണിക്കാരനാണ്.പൊലീസ് എത്തി കാര്യം പറഞ്ഞപ്പോൾ ഇയാൾ കുറ്റം നിഷേധിക്കുകയായിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

ഐപിസി സെക്ഷൻ 377 കുട്ടികൾക്കെതിരെയുള്ള ലൈംഗികപീഡനത്തിന് സെക്ഷൻ 7,8 സെക്ഷുവൽ ഒഫൻസ് ആക്റ്റ് 2012 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് റിമാന്റ് ചെയ്തു.