- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയന്റെ ഭാര്യവീട്ടിൽ വിവാഹത്തിനു പോയി; വി എസ് അച്യുതാനന്ദന്റെ സ്റ്റാഫിനെ ഇടക്കിടെ കാണുന്നു; കോഴിക്കോട് കലക്ടർ കമ്മ്യൂണിസ്റ്റുകാരൻ: എൻ പ്രശാന്ത് ഐഎഎസിനോട് കെ സി അബുവിന് കലിപ്പ് തീരുന്നില്ല
കോഴിക്കോട്: ചുരുങ്ങിയകാലംകൊണ്ട് മികച്ച ഭരണാധികാരിയാണെന്ന് പേരെടുത്ത കോഴിക്കോട് ജില്ലാ കലക്ടർ എൻ. പ്രശാന്ത് മാർക്‌സിസ്റ്റുകാരനാണെന്ന് കോഴിക്കോട് ഡി.സി.സിയുടെ കണ്ടത്തെൽ! ഫേസ്‌ബുക്ക് വിവാദത്തിൽ ഡി.സി.സി പ്രസിഡന്റ് അബുവിന് പൂർണ പിന്തുണയേകിയ യോഗം സർക്കാറിന്റെ പരിപാടികൾ സ്വന്തം പദ്ധതികളാക്കി കലക്ടർ ഗോളടിക്കയാണെന്ന കടുത്ത ആരോപണവു
കോഴിക്കോട്: ചുരുങ്ങിയകാലംകൊണ്ട് മികച്ച ഭരണാധികാരിയാണെന്ന് പേരെടുത്ത കോഴിക്കോട് ജില്ലാ കലക്ടർ എൻ. പ്രശാന്ത് മാർക്‌സിസ്റ്റുകാരനാണെന്ന് കോഴിക്കോട് ഡി.സി.സിയുടെ കണ്ടത്തെൽ! ഫേസ്‌ബുക്ക് വിവാദത്തിൽ ഡി.സി.സി പ്രസിഡന്റ് അബുവിന് പൂർണ പിന്തുണയേകിയ യോഗം സർക്കാറിന്റെ പരിപാടികൾ സ്വന്തം പദ്ധതികളാക്കി കലക്ടർ ഗോളടിക്കയാണെന്ന കടുത്ത ആരോപണവും ഉന്നയിച്ചു.
സിപിഎമ്മിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ് ജില്ലാ കലക്ടർ പ്രവർത്തിക്കുന്നതെന്നാണ് ഇന്നലെ കോഴിക്കോട് ചേർന്ന ഡി.സി.സിയോഗത്തിൽ വിമർശനമുയർന്നത്.കലക്ടർ ജില്ലയിലെ കോൺഗ്രസ് നേതാക്കളെ ഇദ്ദേഹം അവഗണിക്കയാണ്. ഫോൺ വിളിച്ചാൽ എടുക്കാറില്ല.ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ സി.എച്ച്. അശോകന്റെ പേരിലുള്ള ട്രസ്റ്റ് ഉദ്ഘാടനത്തിന് കലക്ടർ പോയത് ശരിയായില്ല. പിണറായി വിജയന്റെ ഭാര്യവീട്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത പ്രശാന്ത് മണിക്കുറുകളാണ് അവിടെ ചെലവിട്ടത്.പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സ്റ്റാഫിലെ ചിലരെ കലക്ടർ ഇടക്കിടെ സന്ദർശിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് യോഗത്തിൽ ഉയർന്നത്.
നേരത്തെ കലക്ടർക്കെതിരെ ഡി.സി.സി പ്രസിഡന്റ് അബു ഉന്നയിച്ച ഫേസ്‌ബുക്ക് സംബന്ധമായ ആരോപണങ്ങളിൽ യോഗം അബുവിന് പൂർണ പിന്തുണയേകി.അബുവിനെ എതിർത്ത് സോഷ്യൽ മീഡിയയിൽ പരസ്യവിമർശനം ഉന്നയിച്ച വി.ടി ബൽറാം എംഎൽഎയുടെയും, എം.കെ രാഘവൻ എംപിയുടെയും നിലപാടിൽ യോഗം അതൃപ്തി രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് കെ.സി അബു അധ്യക്ഷതവഹിച്ചയോഗത്തിൽ കെപിസിസി സെക്രട്ടറി പി.എം സുരേഷ്ബാബു, സെക്രട്ടറി പ്രണീൺകുമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.എം നിയാസ്, കെ.പി ബാബു, വി എം ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
എന്നാൽ ഈ വാർത്തയോട് പരസ്യമായി പ്രതികരിക്കാൻ കലക്ടർ പ്രശാന്ത് തയാറായിട്ടില്ല. പക്ഷേ ഇതെല്ലാം ചില കോൺഗ്രസ് നേതാക്കളുടെ കൊതിക്കെറുവു മാത്രമാണെന്നാണ് കലക്ടറെ അനുകൂലിക്കുന്നവർ പറയുന്നത്. രമേശ് ചെന്നിത്തല അടക്കമുള്ളവരോട് അടുത്ത വ്യക്തബന്ധമുള്ളയാളാണ് പ്രശാന്ത്. ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ വീട്ടിലെ നിരവധി പരിപാടികളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതെല്ലാം മറിച്ചുവച്ചുകൊണ്ടുള്ള പുതിയ ആരോപണങ്ങൾക്കുപിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയമാണെന്നും കലക്ടറെ അനുകൂലിക്കുന്നവർ പറയുന്നു.
നേരത്തെ കെപിസിസി നിർവ്വാഹക സമിതിയിലാണ് കളക്ടറെ പേരെടുത്ത് വിമർശിച്ച് ഡിസിസി പ്രസിഡന്റ് അബു രംഗത്ത് വന്നത്. കളക്ടർ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും ഫെയ്‌സ് ബുക്കിലാണ് താൽപ്പര്യമെന്നും അബു നേതൃയോഗത്തിൽ പറഞ്ഞു. എംപിയായ രാഘവനും ഇതേ അഭിപ്രായമാണെന്ന് വിശദീകരിച്ചു. എന്നാൽ വാർത്ത പുറത്തുവന്നതോടെ രാഘവൻ തനിക്ക് കളക്ടറുമായി നല്ല ബന്ധമാണെന്ന് വിശദീകരിച്ചു. പിന്നീട് അബുവിനെ കളിയാക്കുന്ന തരത്തിൽ കളക്ടർ ഫേയ്‌സ് ബുക്ക് പോസ്റ്റുമിട്ടു. ഈ സാഹചര്യത്തിലാണ് ഡിസിസി യോഗം അബുവിന് പിന്തുണ നൽകുന്നത്.
അതിനിടെ സ്വകാര്യ ഫെയ്‌സ് ബുക്ക് അക്കൗണ്ട് പ്രശാന്ത് പിൻവലിക്കുകയും ചെയ്തു. വിവാദങ്ങൾ ഒഴിവാക്കാനായിരുന്നു ഇത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കോഴിക്കോടിന്റെ മനസ്സ് കീഴടക്കാനായ കളക്ടറാണ് പ്രശാന്ത്. പാവപ്പെട്ടവർക്ക് ഭക്ഷണം സൗജന്യമായി നൽകുന്ന ഓപ്പറേഷൻ സുലൈമാനിയും റോഡിലെ കുഴിയടയ്ക്കലും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമെല്ലാം വൻ ഹിറ്റായിരുന്നു. ഇതാണ് കെസി അബുവിനേയും ചൊടിപ്പിക്കുന്നത്. കോൺഗ്രസുകാർക്കി കിട്ടേണ്ട കൈയടി കളക്ടർ തട്ടിയെടുക്കുന്നുവെന്നാണ് അബുവിന്റെ ആക്ഷേപം.