- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചപ്പോൾ ബൈക്ക് നിർത്തിയില്ല: പിന്തുടർന്ന് പിടികൂടി ലോക്കപ്പിലിട്ട് ഉരുട്ടി: എണീറ്റ് നിൽക്കാൻ കഴിയാതെ രണ്ടു യുവാക്കൾ: പന്തളം പൊലീസിന്റെ ലോക്കപ്പ് മർദനം വീണ്ടും: പരാതി നൽകിയിട്ടും എസ്‌പിക്ക് അനക്കമില്ല
പത്തനംതിട്ട: വാഹനപരിശോധനയ്ക്കിടെ ബൈക്ക് നിർത്താതെ പോയ യുവാക്കളെ പിന്തുടർന്ന് പിടികൂടിയ പൊലീസ് ലോക്കപ്പിലിട്ട് മൂന്നാംമുറ പ്രയോഗിച്ചു. എണീറ്റ് നിൽക്കാൻ പോലുമാകാതെ രണ്ടു യുവാക്കൾ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ. ലോക്കപ്പ് മർദനത്തിന് കുപ്രസിദ്ധി നേടിയ പന്തളം പൊലീസാണ് പ്രതിക്കൂട്ടിൽ. യുവാക്കളുടെ അവസ്ഥ വിവരിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും അനക്കമില്ല. ഉള്ളന്നൂർ കല്ലോരത്ത് പുത്തൻ വീട്ടിൽ പ്രമോദ് കുമാറിന്റെ മകൻ പ്രശോഭ് (19), സുഹൃത്ത് ഉണ്ണിക്കൃഷ്ണൻ (19) എന്നിവരെയാണ് പന്തളം എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചത്. ഗുരുതരമായ പരുക്കുകളോടെ ഇരുവരും കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. 28 ന് രാത്രി പന്തളം-മാവേലിക്കര റൂട്ടിൽ ഐരാണിക്കുഴി പാലത്തിന് സമീപം വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് കൈകാണിച്ചിരുന്നു. നിർത്താതെ മുന്നോട്ടു പോയ ബൈക്ക് പൊലീസ് പിന്തുടർന്ന് സമീപത്തെ പെട്രോൾ പമ്പിനുള്ളിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയും മർദ്ദിക്കുകയുമായിരുന്നത്രേ. പൊലീസിനോട
പത്തനംതിട്ട: വാഹനപരിശോധനയ്ക്കിടെ ബൈക്ക് നിർത്താതെ പോയ യുവാക്കളെ പിന്തുടർന്ന് പിടികൂടിയ പൊലീസ് ലോക്കപ്പിലിട്ട് മൂന്നാംമുറ പ്രയോഗിച്ചു. എണീറ്റ് നിൽക്കാൻ പോലുമാകാതെ രണ്ടു യുവാക്കൾ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ. ലോക്കപ്പ് മർദനത്തിന് കുപ്രസിദ്ധി നേടിയ പന്തളം പൊലീസാണ് പ്രതിക്കൂട്ടിൽ. യുവാക്കളുടെ അവസ്ഥ വിവരിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും അനക്കമില്ല.
ഉള്ളന്നൂർ കല്ലോരത്ത് പുത്തൻ വീട്ടിൽ പ്രമോദ് കുമാറിന്റെ മകൻ പ്രശോഭ് (19), സുഹൃത്ത് ഉണ്ണിക്കൃഷ്ണൻ (19) എന്നിവരെയാണ് പന്തളം എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചത്. ഗുരുതരമായ പരുക്കുകളോടെ ഇരുവരും കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ ചികിത്സയിലാണ്.
28 ന് രാത്രി പന്തളം-മാവേലിക്കര റൂട്ടിൽ ഐരാണിക്കുഴി പാലത്തിന് സമീപം വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് കൈകാണിച്ചിരുന്നു. നിർത്താതെ മുന്നോട്ടു പോയ ബൈക്ക് പൊലീസ് പിന്തുടർന്ന് സമീപത്തെ പെട്രോൾ പമ്പിനുള്ളിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയും മർദ്ദിക്കുകയുമായിരുന്നത്രേ. പൊലീസിനോട് അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞ് ഇരുവരെയും പന്തളം സ്റ്റേഷനിലേക്ക് കൊണ്ടു പോയി ലോക്കപ്പിലിട്ട് മർദ്ദനം തുടർന്നു. മൂന്നാംമുറയും പ്രയോഗിച്ചു.
ഇവരുടെ മൊബൈൽ ഫോൺ വാങ്ങി ഓഫാക്കി വയ്ക്കുകയും ചെയ്തു. രാത്രിയിൽ നൂറനാട്ടിലെ ബന്ധുവീട്ടിൽ മകൻ എത്തിയില്ലെന്ന് അറിഞ്ഞതോടെ പ്രശോഭിന്റെ പിതാവ് പ്രമോദും മറ്റു ബന്ധുക്കളും മറ്റും തിരക്കിയിറങ്ങി. ബൈക്ക് യാത്രയ്ക്കിടയിൽ എന്തെങ്കിലും അപകടം സംഭവിച്ചതാകാം എന്ന് വാർത്ത വന്നതോടെ ഈ ഭാഗങ്ങളിലുള്ള റോഡുവക്കിലും നദീതീരത്തും വരെ തിരച്ചിൽ നടത്തി. രാവിലെ എട്ടിന് പൊലീസ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് വിളിച്ച് മകൻ അവിടെ ഉണ്ടെന്നറിയിച്ചു. ജാമ്യക്കാരുമായി ചെന്നാൽ വിട്ടേക്കാം എന്നു പറഞ്ഞതനുസരിച്ച് ബന്ധുക്കൾ എത്തിയപ്പോൾ ഉടൻ വിടേണ്ട എന്ന് എസ്ഐ. നിർദ്ദേശിച്ചു.
ബന്ധുക്കളുടെ മുമ്പിൽ വെച്ചും എസ്ഐയും പൊലീസുകാരും പ്രശോഭിനെ ക്രൂരമായി മർദ്ദിച്ചു. ഇതിനിടെ പ്രശോഭ് ബോധം കെട്ടു വീണതോടെ പരാതിയില്ലെന്ന് എഴുതിയ വാങ്ങിയ ശേഷം മകനെ എടുത്തു കൊണ്ടു പോകുവാൻ നിർദ്ദേശിച്ചു. നടക്കാൻ പോകുവാൻ കഴിയാത്ത ഇരുവരെയും അവിടെ നിന്നും ബന്ധുക്കൾ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രശോഭിന് അങ്കമാലിയിൽ ജോലിക്ക് പോകാനുള്ള ശ്രമവും ഇതോടെ തടസപ്പട്ടു.
മകനെയും സുഹൃത്തിനെയും അകാരണമായി മർദിച്ച് അവശരാക്കിയ പന്തളം എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് പ്രമോദ്കുമാർ എസ്‌പിക്ക് പരാതി നൽകിയത്.