- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയുടെ ആദ്യ മൂലധനം പോത്തൻ കുടുംബത്തിലെ 50,000 രൂപയും ജീപ്പും; മാണി പാലായുടെയല്ല, ബിഷപ്പിന്റെ മുത്ത്: കെ എം മാണിയെക്കുറിച്ച് പ്രതാപ് പോത്തൻ മറുനാടൻ മലയാളിയോട്
കോട്ടയം: ബാർകോഴ കേസിൽ കുടുങ്ങി രാജിവച്ച കെ എം മാണി എംഎൽഎ തിരുവനന്തപുരം മുതൽ പാല വരെ പൗരസ്വീകരണം ഏറ്റുവാങ്ങി സ്വന്തം നാട്ടിലെത്തുകയാണ്. എന്താകും അദ്ദേഹത്തിന്റെ നാട്ടുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പ്രതാപ് പോത്തനു പറയാനുണ്ടാകുക. കെ എം മാണി എന്ന തന്റെ നാട്ടുകാരനെക്കുറിച്ച് പ്രതാപ് പോത്തൻ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു: 1961
കോട്ടയം: ബാർകോഴ കേസിൽ കുടുങ്ങി രാജിവച്ച കെ എം മാണി എംഎൽഎ തിരുവനന്തപുരം മുതൽ പാല വരെ പൗരസ്വീകരണം ഏറ്റുവാങ്ങി സ്വന്തം നാട്ടിലെത്തുകയാണ്. എന്താകും അദ്ദേഹത്തിന്റെ നാട്ടുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പ്രതാപ് പോത്തനു പറയാനുണ്ടാകുക.
കെ എം മാണി എന്ന തന്റെ നാട്ടുകാരനെക്കുറിച്ച് പ്രതാപ് പോത്തൻ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു: 1961 ഒക്ടോബർ ഒമ്പതാം തീയതി കേരള കോൺഗ്രസ് കോട്ടയം തിരുനക്കര മൈതാനിയിൽ പിറവി കൊള്ളുമ്പോൾ അമ്മയുടെ മടിയിൽ ഇരുന്നു വേദിപങ്കിട്ട ആളാണ് താനെന്ന് പ്രതാപ് പോത്തൻ ഓർക്കുന്നു. കെ എം ജോർജും ബാലകൃഷ്ണപിള്ളയും മറ്റും സാരഥ്യം വഹിച്ച ആ വേദിയിലോ കോട്ടയത്തിന്റെ ഏഴ് അയലത്തോ മാണി ഉണ്ടായിരുന്നില്ല. പിന്നെ മാണി കേരള കോൺഗ്രസിനെ ഹൈ ജാക്ക് ചെയുകയായിരുന്നു എന്ന് പ്രതാപ് പോത്തൻ പറഞ്ഞു.
ഊട്ടിയിൽ പഠികുകയയിരുന്ന താൻ ആദ്യമായി മാണിയെ കാണുന്നത് ജ്യേഷ്ഠൻ മോഹൻ പോത്തനോടൊപ്പം ആയിരുന്നു. അന്ന് മാണി പാലായിലോ കോട്ടയത്തോ ഒന്നും
ആയിരുന്നില്ല. അര ഏക്കർ വസ്തു പോലും ഇല്ലാത്ത പാലാക്കാരൻ ആയിരുന്നു അന്ന് മാണി.
അന്ന് മാണിയുടെ സ്വത്ത് എത്രയുണ്ടെന്നു അന്വേഷിച്ചാൽ അറിയാം. അദ്ദേഹം ആരാണെന്നും. മോഹൻ പോത്തനെ കണ്ടു പണം വാങ്ങാനും ഭക്ഷണം കഴിക്കാനും മാണി അന്ന് വരുമായിരുന്നു. തങ്ങളുടെ ജീപ്പായിരുന്നു അന്നു മാണിയുടെ വാഹനം.
ആദ്യമായി തങ്ങളുടെ വീട്ടിൽ നിന്ന് കൊടുത്ത 50,000 രൂപയും ജീപ്പമാണു മാണിയുടെ ആദ്യത്തെ മൂലധനം. ഇടയ്ക്കിടെ പണത്തിന് ആവശ്യം വരുമ്പോൾ മാണി എത്തും. മാണിയെ സഹായിച്ച തന്റെ സഹോദരൻ മോഹൻ പോത്തൻ പിന്നീട് മൂന്നു നാലു ദിവസം ജയിലിൽ ആയെന്നും പ്രതാപ് പോത്തൻ ആരോപിക്കുന്നു.
കരഞ്ഞു കരഞ്ഞു മാണി പലപ്പോഴും കാശ് വാങ്ങിക്കുന്നത് താൻ കണ്ടിടുണ്ട്. തന്റെ സഹോദരൻ മോഹൻ പോത്തനെ നശിപ്പിച്ച ആളാണ് മാണി. മോഹൻ പോത്തന്റെ ഒരുപാടു
പണം മാണി അന്ന് തട്ടിച്ചെടുത്തു. പിന്നീടു മോഹൻ ജയിലിലുമായി. ബാർ കോഴ കേസിനോപ്പം മാണിയുടെ സ്വത്ത് വിവരം അന്വേഷിച്ചാൽ അദ്ദേഹം ആരാണെന്ന് തെളിയും.
മാണി പാലയുടെ മുത്തല്ല മറിച്ചു ബിഷപ്പിന്റെ മുത്താണ്. പാലായിൽ കത്തോലിക്ക വർഗീയത ഉണ്ടാക്കിയാണ് മാണി നിയസഭയിൽ എത്തിയത്. മാണി ഇനി ജയിക്കും എന്ന് തനിക്കു തോന്നുന്നില്ല. കൈക്കൂലി എന്നത് അടുത്തുകൂടി പോലും പോകാത്ത കെ എം ജോർജിനെ ഒതുക്കിയാണ് മാണി സ്റ്റാർ ആയത്. ഈ കഴിഞ്ഞ വർഷം സേവനനികുതിയുമായി ബന്ധപ്പെട്ട ഒരു കേസ് ജയിച്ചപ്പോൾ റീഫണ്ട് തിരിച്ചു ലഭിക്കാനായി മാണിയെ നേരിട്ട് കണ്ടിരുന്നു. വലിയ സ്‌നേഹത്തോടെയാണ് അന്ന് മാണി തന്നോട് പെരുമാറിയതെങ്കിലും പിന്നീടു നിരാശ ആയിരുന്നു ഫലമെന്നും പ്രതാപ് പോത്തൻ പറഞ്ഞു.