- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുത്തിരുന്നാൽ നല്ല മനുഷ്യനാകില്ല; മിമിക്രി കലാകാരനായ മലയാള നടന്റേത് വർണവിവേചന മനോഭാവം: പേരെടുത്തു പറയാതെ ജയറാമിനെ വിമർശിച്ച് പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ
മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ എത്തി പത്മശ്രീ വരെ നേടിയ മലയാള നടനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് നടൻ ജയറാമിനെ പേരെടുത്തു പറയാതെ പ്രതാപ് പോത്തൻ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. 'ഞാൻ ഒരു മിമിക്രി കലാകാരനോട് സംസാരിച്ചു. അയാൾ ഒരു സ്റ്റാറായി, കാരണം അയാൾ സിനിമയിൽ എ
മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ എത്തി പത്മശ്രീ വരെ നേടിയ മലയാള നടനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് നടൻ ജയറാമിനെ പേരെടുത്തു പറയാതെ പ്രതാപ് പോത്തൻ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
'ഞാൻ ഒരു മിമിക്രി കലാകാരനോട് സംസാരിച്ചു. അയാൾ ഒരു സ്റ്റാറായി, കാരണം അയാൾ സിനിമയിൽ എത്തിയത് എന്റെ സഹോദരന്റെ കമ്പനിയുടെ സിനിമയിലൂടെയാണ്്. എന്നാൽ എന്റെ സഹോദരൻ മരിച്ചപ്പോൾ സന്ദർശിക്കാനോ ഒരു ആശ്വാസ സന്ദേശം അയക്കാനോ താരം കൂട്ടാക്കിയില്ല. ഈ താരം പിന്നീട് കുറെ സമ്പത്തൊക്കെ ഉണ്ടാക്കിയപ്പോൾ അദ്ദേഹം സ്വയം ഒരു മർലിൻ ബ്രാൻഡോ ആയെന്നാണ് കരുതുന്നത്.'- പ്രതാപ് പോത്തൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
'പ്രായമായപ്പോൾ മിമിക്രി അല്ലാതെ തനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായിട്ട് അദ്ദേഹം പത്മശ്രീ പുരസ്‌കാരം വാങ്ങി. ഒന്നും ചെയ്യാൻ കഴിയാത്ത സംസ്‌കാര ശൂന്യനായ ഒരാൾക്ക് പത്മശ്രീ ലഭിച്ചതറിഞ്ഞ് എനിക്ക് ചിരി വരുന്നു. ഇതുവരെ ഒരു പുസ്തകം പോലും വായിക്കാത്ത ഇയാൾ ഇപ്പോൾ വിചാരിച്ചിരിക്കുന്നത് താൻ ഒരു സൂപ്പർ സ്റ്റാറാണെന്നാണ്. കേരളത്തിൽ ആകെ രണ്ടു സൂപ്പർ താരങ്ങളെയുള്ളൂ. അത് മോഹൻലാലും മമ്മൂട്ടിയുമാണ്.
താൻ ജീവിക്കുന്ന തന്നെ വളർത്തിയ തമിഴ്‌നാട്ടിലെ സ്ത്രീകൾ കറുത്തവരും എരുമകളെ പോലെയാണെന്നും പറഞ്ഞയാളാണ് ഇയാൾ. ഇത് പറഞ്ഞതിന് താമസസ്ഥലത്ത്‌നിന്ന് ഇയാളെ ഓടിച്ചു. എനിക്ക് വെറുപ്പാണ് ഈ മനുഷ്യനോട്. ഇയാൾ ഒരു ആര്യനും തമിഴ്‌നാട്ടിലുള്ളവർ കറുത്ത വർഗക്കാരാണെന്നുമാണ് ഇയാൾ കരുതുന്നത്. കറുപ്പിനും അഴകുണ്ട്, വിഡ്ഡി. നിങ്ങളെ ഒരു മനുഷ്യനാക്കാൻ സഹായിക്കുന്ന എന്തെങ്കിലും ഒന്നു വായിക്കൂ. വെളുത്തിരിക്കുന്നു എന്നു വച്ച് നല്ല മനുഷ്യനാവണമെന്നില്ല.'- എന്നു പറഞ്ഞാണ് പ്രതാപ് പോത്തൻ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.