- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ പ്രതിധ്വനി സെവൻസ് ഫുട്‌ബോൾ കിരീടം ഇൻഫോസിസ് നേടി ;ആസിഫ് സഹീർ സമ്മാനദാനം നിർവഹിച്ചു
പ്രതിധ്വനി സെവൻസ് രണ്ടാമത്തെ എഡിഷൻ ടൂർണമെന്റ് വ്യാഴാഴ്ച (21 ജൂലൈ 2016) ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ സമാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇൻഫോസിസ് ഫൈനലിൽ യു എസ് ടി ഗ്ലോബലിനെ 2-1 ന് പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം കിരീടം കരസ്ഥമാക്കി. ഇൻഫോസിസിനെയും യു എസ് ടി ഗ്ലോബലിന്റെയും പിന്തുണയ്ക്ക് എത്തിയ നൂറുകണക്കിന് ടെക്കികൾക്ക് മുൻപിൽ ഇൻഫോസിസ് ചാമ്പ്യന്മാർക്ക് ചേരുന്ന പ്രകടനം തന്നെ കാഴ്‌ച്ചവച്ചു. ഇൻഫോസിസിനു വേണ്ടി ഗൗതം, രാകേഷ് എന്നിവർ ഗോളുകൾ നേടിയപ്പോൾ യു എസ് ടി യുടെ ആശ്വാസ ഗോൾ ആദർശ്ബാബു നേടി. ഇത് രണ്ടാം തവണയാണ് ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ടെക്നോപാർക്കിലെ കമ്പനികൾ തമ്മിലുള്ള ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്നത്. ടെക്നോപാർക്കിലെ 50 കമ്പനികളിൽ നിന്നും 56 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റ് 6 ആഴ്‌ച്ചകളിലായി 74 മത്സരങ്ങളിൽ പൂർത്തിയാക്കിയാണ് അവസാനിച്ചത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഐ ബി എസ് ( IBS ) പെനാൽട്ടി ഷൂട്ട് ഔട്ടിൽ ക്രീസ് ടെക്നോളജീസ് (Crease Technologies
പ്രതിധ്വനി സെവൻസ് രണ്ടാമത്തെ എഡിഷൻ ടൂർണമെന്റ് വ്യാഴാഴ്ച (21 ജൂലൈ 2016) ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ സമാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇൻഫോസിസ് ഫൈനലിൽ യു എസ് ടി ഗ്ലോബലിനെ 2-1 ന് പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം കിരീടം കരസ്ഥമാക്കി. ഇൻഫോസിസിനെയും യു എസ് ടി ഗ്ലോബലിന്റെയും പിന്തുണയ്ക്ക് എത്തിയ നൂറുകണക്കിന് ടെക്കികൾക്ക് മുൻപിൽ ഇൻഫോസിസ് ചാമ്പ്യന്മാർക്ക് ചേരുന്ന പ്രകടനം തന്നെ കാഴ്‌ച്ചവച്ചു. ഇൻഫോസിസിനു വേണ്ടി ഗൗതം, രാകേഷ് എന്നിവർ ഗോളുകൾ നേടിയപ്പോൾ യു എസ് ടി യുടെ ആശ്വാസ ഗോൾ ആദർശ്ബാബു നേടി.
ഇത് രണ്ടാം തവണയാണ് ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ടെക്നോപാർക്കിലെ കമ്പനികൾ തമ്മിലുള്ള ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്നത്. ടെക്നോപാർക്കിലെ 50 കമ്പനികളിൽ നിന്നും 56 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റ് 6 ആഴ്‌ച്ചകളിലായി 74 മത്സരങ്ങളിൽ പൂർത്തിയാക്കിയാണ് അവസാനിച്ചത്.
മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഐ ബി എസ് ( IBS ) പെനാൽട്ടി ഷൂട്ട് ഔട്ടിൽ ക്രീസ് ടെക്നോളജീസ് (Crease Technologies ) നെ 3 - 0 ന് തോൽപ്പിച്ചു.
അവാർഡ് ദാനച്ചടങ്ങിൽ മുൻ കേരള ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ആസിഫ് സഹീർ മുഖ്യാതിഥിയായിരുന്നു. പ്രതിധ്വനി സെവൻസ്ന്റെ സംഘാടക സമിതി ചെയർമാൻ രജിത് വി പി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശിവശങ്കർ മുഖ്യാതിഥിയേയും കളിക്കാരെയും സ്വാഗതം ചെയ്തു. പ്രതിധ്വനി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനീത് ചന്ദ്രൻ വിജയികളെ വേദിയിലേക്ക് ക്ഷണിച്ചു, ആസിഫ് സഹീർ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
വിജയികൾ - ഇൻഫോസിസ് (Infosys )
റണ്ണർ -അപ് - യുഎസ്‌ടി ഗ്ലോബൽ ( UST Global)
സെക്കൻഡ് റണ്ണർ -അപ് - ഐ ബി എസ് (IBS )
ടൂർണമെന്റിലെ മികച്ച കളിക്കാരൻ - ജുവൽ (ഇൻഫോസിസ്)
ടൂർണമെന്റിലെ ടോപ്പ് ഗോൾ സ്‌കോറർ - സതീഷ് നമ്പ്യാർ (ക്രീസ് ടെക്നോളജീസ് ) & അജീഷ് (യു എസ് ടി ഗ്ലോബൽ) 7 ഗോളുകൾ
ഫൈനലിൽ മാൻ ഓഫ് ദി മാച്ച് : ഗൗതം (ഇൻഫോസിസ്)
ടെക്‌നോപാർക്ക് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ വസന്ത് വരദ, ടെക്‌നോപാർക്ക് എച്ച് അഭിലാഷ്, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രതിധ്വനി വൈസ് പ്രസിഡന്റ് അജിത് അനിരുദ്ധൻ ആസിഫ് സഹീറിന് മൊമെന്റോ കൈമാറി. പ്രതിധ്വനി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോൺസൺ കെ ജോഷി ചടങ്ങിന് നന്ദി പറഞ്ഞു.