തിരുവനന്തപുരം: ടെക്‌നോപാർകിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ അമ്പൂരിയിലെ  45 ആദിവാസി കുടുംബങ്ങൾക്കും ബ്രൈമൂരിലെ 22 തൊഴിലാളി കുടുംബങ്ങൾക്കും ഓണകിറ്റ് വിതരണം നടത്തി.

5 കിലോ അരി, പയർ, പരിപ്പ്, സവാള , ഉള്ളി, മല്ലി, മുളക്, ഉരുള കിഴങ്ങ്, അട, വെർമിസെല്ലി, പഞ്ചസാര, തേയില തുടങ്ങി  840/ രൂപ വിലയുള്ള  26 സാധനങ്ങൾ ഓണകിറ്റിൽ  ഉണ്ടായിരുന്നു. ടെക്‌നോപാർക്ക് ജീവനക്കാരിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് പ്രതിധ്വനി ഓണകിറ്റിനുള്ള കാശ് സമാഹരിച്ചത്.

പ്രതിധ്വനി പ്രസിഡന്റ് ബിജുമോൻ, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, പോളസ് സോഫ്റ്റ്‌വെയർ  CEO  അഭിലാഷ്, തിരുവനനതപുരം റൂറൽ ഡെവലപ്പ് മെന്റ് സൊസൈറ്റി സെക്രട്ടറി  ബാബു , പ്രതിധ്വനി എക്‌സിക്യൂട്ടീവ് മെമ്പർമാരായ  ശിവശങ്കർ, കണ്ണൻ കെ, ചൈതന്യൻ, മിഥുൻ വേണുഗോപാൽ, മിഥുൻ പി എം , ജോൺസൻ,  ശ്രീജിത്ത്, വിനീത് ചന്ദ്രൻ, ആഷെർ, റോയ്,  വിനീഷ് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.  തിരുവനന്തപുരം റൂറൽ ഡെവലപ്പ് മെന്റ് സൊസൈറ്റി യുമായി ചേർന്നാണ്  അർഹരായ കുടുംബങ്ങളെ പ്രതിധ്വനി കണ്ടെത്തിയത്.