തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി 'പ്രതിധ്വനി വിദ്യഭ്യാസ സ്‌കോളർഷിപ്പ്' ഉദ്ഘാടനം  ഇന്നു നടക്കും. ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വൈകുന്നേരം 4.00 നു ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം ആദ്യ ആറു മാസത്തേക്കുള്ള സ്‌കോളർഷിപ്പ് തുകയായ  6000 രൂപയുടെ ചെക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കു കൈമാറും.  ഡി ഐ ജി  പി. വിജയന് ഐ പി സ് ആണു പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ ടെക്‌നോപാർക്കിന്റെ സി ഇ ഒ ഗിരീഷ് ബാബു മുഖ്യാതിഥി ആയിരിക്കും.

തിരുവനന്തപുരം ജില്ലയിലെ 2015 ഇൽ  പത്താം ക്ലാസ്സ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A + ലഭിച്ച  ദാരിദ്ര്യ രേഖക്കു താഴയുള്ള വിദ്യാർത്ഥികൾക്ക് +1, +2 കാലയളവിലേക്കാണ്  വിദ്യാഭ്യാസ  സഹായം നൽകുന്നത്. ഓരോ മാസവും ആയിരം രൂപ വച്ച് രണ്ടു വർഷത്തേക്ക് 24000 രൂപയാണ് പ്രതിധ്വനി വിദ്യഭ്യാസ സഹായ പദ്ധതിയിലൂടെ നല്കുക.

പ്രതിധ്വനി കൊടുത്ത നിരവധി പത്ര പരസ്യങ്ങൾക്ക് കണ്ടു 154 ഓളം വിദ്യാർത്ഥികൾ ആണ് സ്‌കോളർഷിപ്പിനായി അപേക്ഷിച്ചിരുന്നത്. അതിൽ നിന്നും ഓരോരുത്തരുടെയും സാമ്പത്തികവും സാമൂഹ്യ പരവുമായ അവസ്ഥ അന്വേഷിച്ചു ബോധ്യ പെട്ടതിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട അമ്പതു  ( 50) വിദ്യാർത്ഥികൾക്കാണു പ്രതിധ്വനി വിദ്യഭ്യാസ പദ്ധതിയിലൂടെ സ്‌കോളർഷിപ്പ് ലഭിക്കുന്നത്.

ടെക്‌നോപാർക്കിലെ സഹായ മനസ്‌ക്കരായ ജീവനക്കാരുമായി  സഹകരിച്ചാണ് പ്രതിധ്വനി വിദ്യഭ്യാസ സഹായ പദ്ധതിയിലേക്കുള്ള സഹായ ധനം കണ്ടെത്തിയത്. ചടങ്ങിലേക്ക് ടെക്‌നോപാർക്കിലെ എല്ലാ ജീവനക്കാരെയും പ്രതിധ്വനി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.