തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന 'പ്രതിധ്വനി സെവൻസ് 2016' ഫുട്ബാൾ ടൂർണമെന്റിന്റെ ആദ്യ രണ്ടു ഘട്ട നോക്കൊട്ട് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചു. ടെക്‌നോപാർക്കിലെ 50 കമ്പനികളിൽ നിന്നായി 56 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 48 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 16 ടീമുകൾ ആണ് പ്രീക്വർട്ടർ ലീഗ് റൗണ്ടിലേക്ക് മുന്നേറിയത്.

ഇൻഫോസിസ് ബ്ലാക്സ്, യു എസ് ടി ഗ്ലോബൽ റെഡ്സ്, ഒറാക്കിൾ, അലയൻസ്, ഐ ബി എസ്, ക്രീസ് ടെക്‌നോളോജിസ്, എക്സെന്റ (Exenta ), ക്വസ്റ് ഗ്ലോബൽ (Quest Global), ടാറ്റാഎൽക്‌സി, എൻവെസ്‌റ്‌നെറ്റ് (Envestnet) , ആർ ആർ ഡി ( RRD), ഇൻഫോസിസ് വൈറ്റ്‌സ് ( Infosys Whites), യു എസ് ടി ഗ്ലോബൽ ബ്ലൂസ്, ഇ & വൈ ( E&Y), ഫ്‌ളിപ് മീഡിയ (Flip media) , ക്യു ബേർസ്റ്റ് ( QBurst) എന്നീ ടീമുകൾ ആണ് പ്രീക്വർട്ടർ ലീഗ് റൗണ്ടിലേക്ക് മുന്നേറിയത്.

പ്രീക്വർട്ടർ ലീഗ് മത്സരങ്ങൾ ടെക്‌നോപാർക്കിൽ തന്നെയുള്ള ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ ഒമ്പത്, പത്ത് ( ശനി, ഞായർ ) ദിവസങ്ങളിൽ നടക്കും. രാവിലെ 6:30 നു ആരംഭിക്കുന്ന മോർണിങ് സെഷനിൽ 4 മത്സരങ്ങളും ഉച്ചയ്ക്ക് 03:30 നു ആരംഭിക്കുന്ന ഈവെനിങ് സെഷനിൽ 4 മത്സരങ്ങളും ഉണ്ടായിരിക്കും. പ്രീക്വർട്ടർ ലീഗ് മത്സരങ്ങളിൽ നിന്നും 8 ടീമുകൾ ക്വർട്ടർ ഫൈനലിലേക്ക് മുന്നേറും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരംരൂപയും എവർ റോളിങ് ട്രോഫിയും ലഭിക്കും. കൂടുതൽ ഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ചകളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങളും ഉണ്ടാകും.

എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരെയും ഫുട്‌ബോൾ സ്‌നേഹികളെയും ശനി, ഞായർ ദിവസങ്ങളിൽ ടെക്‌നോപാർക്ക് ഗ്രൗണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി 9995 908 630 (ശിവശങ്കർ), 9947 787 841 (രജിത്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.