തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന 'പ്രതിധ്വനി സെവൻസ് 2016' ഫുട്ബാൾ അവസാന ലാപ്പിലേക്കു എത്തിയിരിക്കുകയാണ്. ടെക്‌നോപാർക്കിലെ 50 കമ്പനികളിൽ നിന്നായി 56 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 70 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മികച്ച കളി കാഴ്ചവച്ച 4 ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടി.

ഇൻഫോസിസ്, ഐ ബി എസ്, യു എസ് ടി ഗ്ലോബൽ, ക്രീസ് ടെക്നോളജിസ് എന്നീ കമ്പനികൾ സെമി ഫൈനലിൽ ഇന്ന് ( 19th July, Tuesday) ഏറ്റുമുട്ടുന്നത്. പ്രതിധ്വനി സെവൻസ് കപ്പിനായുള്ള ഫൈനൽ 21 ജൂലൈ വൈകുന്നേരം നാലിന് നടക്കും.

Infosys Vs IBS - 04:30pm on 19th July, Tuesday. UST Global Vs Crease Technologies - 05:30pm on 19th July, Tuesday

ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരംരൂപയും എവർ റോളിങ് ട്രോഫിയും ലഭിക്കും. കഴക്കൂട്ടം എം എൽ എ യും വൈദ്യുതി - ദേവസ്വം വകുപ്പുകളുടെ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ വിജയികൾക്കു സമ്മാനദാനം നിർവഹിക്കും. കൂടുതൽ ഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ചകളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങളും ഉണ്ടാകും.

എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരെയും ഫുട്‌ബോൾ സ്‌നേഹികളെയും സെമി , ഫൈനൽ മത്സരങ്ങൾ കാണുവാൻ ടെക്‌നോപാർക്ക് ഗ്രൗണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.