തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ ഫിലിം ക്ലബ്ബ് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ 23 നു ഏകദിന ചലച്ചിത്ര നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു രാവിലെ 9.00 നു ആരംഭിച്ച ചടങ്ങ് ടെക്‌നോ പാർക്കിന്റെ സി ഇ ഒ എസ് രാമനാഥ് ഉദ്ഘാടനം ചെയ്തു പ്രമുഖ ചലച്ചിത്ര നിരൂപകാൻ എം എഫ് തോമസ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പ്ലാൻ ബി ഇൻഫൊറ്റയിന്മെന്റ്‌സ് നയിച്ച് ശില്പശാലയിൽ ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നും 65 ജീവനക്കാർ പങ്കെടുത്തു. ടെക്‌നോപാർക്കിലെ ഷോർട്ട് ഫിലിം സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും ഷോർട്ട് ഫിലിം അഭിനേതാക്കൾ തുടങ്ങി ഫിലിം മേഖലയെ പാഷൻ ആയി കാണുന്നവരാണ് പങ്കെടുത്തത്.

ചലച്ചിത്ര മേഖലയിൽ സെൻസറിംങ്ങ് വേണോ വേണ്ടയോ എന്നതിനെ പറ്റി നടന്ന ചൂടേറിയ സംവാദത്തിലൂടെയായിരുന്നു ശില്പശാല തുടങ്ങിയതിയത്. ചലച്ചിത്രനിർമ്മാണത്തിലെ മർമ പ്രധാനമായ തിരക്കഥയും സംവിധാനവും മുതൽ സാങ്കേതിക വിദ്യയുടെ അടിസ്ഥാനപരമായ വശങ്ങങ്ങളായ ചലച്ചിത്ര സംയോജനവും ശബ്ദ വിന്യാസമടക്കും എങ്ങനെ ഒരു തിരക്കഥയുമായി പൃഥ്വി രാജിനെയും മോഹൻലാലിനെയും പോലെയുള്ള തിരക്കുള്ള നടന്മാരെ സമീപിക്കണം എന്നുവരെ ചർച്ചകളും നടന്നു. മാത്രമല്ല ശില്പ ശാലയിൽ നിന്നും ലഭിച്ച അറിവുകൾ ഉപയോഗപെടുത്തി പങ്കെടുത്തവർ ഒരു ഹ്രസ്വ ചിത്രവും നിർമ്മിച്ചു. രാവിലെ 9 നു ആരംഭിച്ച ചടങ്ങ് രാത്രി ഒമ്പതിന് സമാപിച്ചു.

പങ്കെടുത്തവർക്ക് പ്രതിധ്വനി ഫിലിം ക്ലബ് സെക്രട്ടറി വിനു പി വി യുടെ നേതൃത്വത്തിൽ സെര്ടിഫിക്കറ്റും വിതരണം ചെയ്തു. ചടങ്ങിൽ ഫിലിം ക്ലബ്ബ് പ്രസിഡന്റ് വിഷ്ണു ലാൽ സ്വാഗതവും പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ നന്ദിയും പറഞ്ഞു. ഏകദിന ശില്പശാല നയിച്ച പ്ലാൻ ബി ഇൻഫൊറ്റയിന്മെന്റ്‌സ് ടീമിലെ ശ്രീരാജിനും ബിലാഹരിക്കും ജിമ്മി ഡാനിക്കും പ്രതിധ്വനിയുടെ ഉപഹാരം ഫിലിം ക്ലബ് ഭാരവാഹി അമൽ ജെ പ്രസാദ് നല്കി.

കഴിഞ്ഞ നാല് വർഷമായി പ്രതിധ്വനി ടെക്‌നോപാർക്കിലെ ജീവനക്കാർക്കു വേണ്ടി 'ക്വിസ' എന്ന പേരിൽ ഷോര്ട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു അതിലൂടെ ജീവനക്കാർ തന്നെ നിര്മിച്ച 100 ൽ പരം ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. പ്രസിദ്ധരായ ചലച്ചിത്ര സംവി ധായകരായ അടൂർ ഗോപാലകൃഷ്ണൻ ഷാജി എൻ കരുൺ ശ്യാമപ്രസാദ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പല വർഷങ്ങളിലായി അവാർഡ് വിതരത്തിനായി പങ്കെടുത്തിരുന്നു.

വർക്ക് ഷോപ്പിൽ പങ്കെടുത്ത ജീവനക്കാർക്കും ശില്പശാല നയിച്ച പ്ലാൻ ബി ഇൻഫൊറ്റയിൻനും പ്രതിധ്വനി നന്ദി രേഖപ്പെടുത്തി. കൂടുതൽ കൂടുതൽ സിനിമ സംബന്ധിച്ച പരിപാടികൾ സംഘടിപ്പിക്കാൻ ഈ ശില്പശാലയുടെ വിജയം പ്രചോദനമേകുമെന്ന് സംഘാടകർ വ്യക്തമാക്കി.