- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാ കാരണം പ്രണയതകർച്ചയെന്ന നിഗമനത്തിൽ പൊലീസ്; നെറ്റിയിൽ സിന്ദൂരം തൊട്ട് പൊതുവേദിയിൽ എത്തിയതും ദുരൂഹം; സീരിയിൽ നടിയുടെ മരണത്തിൽ കാമുകനും വ്യവസായിയും സംശയ നിഴലിൽ
മുംബൈ: സീരിയൽ നടി പ്രത്യുഷ ബാനർജിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ മാറുന്നില്ല. കാമുകൻ രാഹുൽ രാജുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാഹുലിനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. തന്റെ മകളുടെ മരണത്തിന് കാരണം രാഹുൽ രാജാണെന്ന് പ്രത്യുഷയുടെ അമ്മ ആരോപിച്ചിരുന്നു. അതിനിടെ മുൻ കാമുകൻ മകരന്ദ് മൽഹോത്ര എന്ന വ്യവസായിയുമായി പ്രത്യൂഷയ്ക്ക് ഉണ്ടായിരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൽഹോത്രയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും സംയശം നീളുന്നത് രാഹുൽ രാജിലേക്കാണ്. കഴിഞ്ഞ ജനുവരിയിൽ പ്രത്യുഷയെ തന്റെ കൂടെ മലാദിലേക്ക് കൊണ്ടു പോകുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു. തന്നോട് നാട്ടിലേക്ക് പോകാനും രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ രണ്ടാഴ്ച മുമ്പ് താൻ പ്രതിസന്ധിയിലാണെന്ന് പ്രത്യുഷ പിതാവിനെ വിളിച്ചു പറഞ്ഞിരുന്നു. തന്നോടും അതു തന്നെയാണ് പറഞ്ഞത്. ഇരുവരും തമ്മിൽ നിരന്തരം അഭിപ്രായ ഭിന്നതയിലായിരുന്നെന്നും രാഹുൽ
മുംബൈ: സീരിയൽ നടി പ്രത്യുഷ ബാനർജിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ മാറുന്നില്ല. കാമുകൻ രാഹുൽ രാജുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാഹുലിനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. തന്റെ മകളുടെ മരണത്തിന് കാരണം രാഹുൽ രാജാണെന്ന് പ്രത്യുഷയുടെ അമ്മ ആരോപിച്ചിരുന്നു.
അതിനിടെ മുൻ കാമുകൻ മകരന്ദ് മൽഹോത്ര എന്ന വ്യവസായിയുമായി പ്രത്യൂഷയ്ക്ക് ഉണ്ടായിരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൽഹോത്രയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും സംയശം നീളുന്നത് രാഹുൽ രാജിലേക്കാണ്. കഴിഞ്ഞ ജനുവരിയിൽ പ്രത്യുഷയെ തന്റെ കൂടെ മലാദിലേക്ക് കൊണ്ടു പോകുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു. തന്നോട് നാട്ടിലേക്ക് പോകാനും രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ രണ്ടാഴ്ച മുമ്പ് താൻ പ്രതിസന്ധിയിലാണെന്ന് പ്രത്യുഷ പിതാവിനെ വിളിച്ചു പറഞ്ഞിരുന്നു. തന്നോടും അതു തന്നെയാണ് പറഞ്ഞത്. ഇരുവരും തമ്മിൽ നിരന്തരം അഭിപ്രായ ഭിന്നതയിലായിരുന്നെന്നും രാഹുൽ പ്രത്യുഷയെ ശാരീകമായി പീഡിപ്പിച്ചിരുന്നതായും നടിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നു.
പ്രത്യുഷ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. പ്രണയ തകർച്ചയെ തുടർന്ന് കടുത്ത നിരാശയിലായിരുന്ന പ്രത്യുഷ കാമുകനുമായുള്ള പ്രശ്‌നങ്ങൾ കൊണ്ടാകാം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നു. മരിക്കുന്നതിന് മുമ്പുള്ള പ്രത്യുഷയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 'മരണത്തിന് ശേഷവും നിന്നിൽ നിന്നും ഞാൻ മുഖം തിരിക്കില്ല' എന്ന് ഒരു സ്‌മൈലി ചിഹ്നത്തോടൊപ്പമായിരുന്നു പ്രത്യുഷയുടെ അവസാന വാട്‌സ്ആപ്പ് സ്റ്റാറ്റസ്. മരിക്കാനുള്ള തീരുമാനം പ്രത്യുഷ നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് വിലയിരുത്തുന്നത്.
അതിനിടെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ പ്രത്യുഷ ബാനർജി സിന്ദൂരം തൊട്ടിരുന്നതായി വിവരവും പുറത്തുവന്നു. വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പ്രമുഖ സീരിയൽ താരമായ പ്രത്യുഷ ജീവനൊടുക്കിയത്. ഇന്ന് രവിലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പ്രത്യുഷയെ കണ്ടെത്തിയത്. 24കാരിയായ പ്രത്യുഷ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ പങ്കെടുത്ത പാർട്ടികളിലും മറ്റും സിന്ദൂരം അണിഞ്ഞാണ് കാണപ്പെട്ടിരുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. കാമുകൻ രാഹുൽ രാജ് സിംഗുമായി വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് പ്രത്യുഷ ജീവനൊടുക്കിയത്. ഇതിനിടയിലാണ് പ്രത്യുഷ സിന്ദൂരം തൊട്ടിരുന്നതായുള്ള അഭ്യൂഹം പടരുന്നത്. ഈ സാഹചര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഗർഗോണിലെ വീട്ടിൽ സീലിങ് ഫാനിൽ കെട്ടിത്തൂങ്ങാനുള്ള പ്രത്യുഷയുടെ ശ്രമത്തെ തുടർന്ന് വീട്ടുകാർ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനപ്രിയ സീരിയൽ ബാലികാ വധുവിലെ ആനന്ദി എന്ന കഥാപാത്രത്തോടെയാണ് പ്രത്യുഷ ശ്രദ്ധ നേടിയത്.